2013 ലും മുനമ്പത്തുനിന്നും മനുഷ്യക്കടത്ത് നടത്തി; പലതവണ ശ്രമം നടന്നതായി മൊഴി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

2013 ലും മുനമ്പത്തുനിന്നും മനുഷ്യക്കടത്ത് നടത്തി; പലതവണ ശ്രമം നടന്നതായി മൊഴി

കൊച്ചി: മുനമ്പത്തു നിന്നും 2013 ലും മനുഷ്യക്കടത്ത് നടന്നതായി കസ്റ്റഡിയിലെടുത്ത ഡൽഹി സ്വദേശിയുടെ മൊഴി. മുനമ്പത്തു നിന്നും ദയാമാത ബോട്ടിൽ 120 പേരെ കടത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ പ്രഭു ദണ്ഡപാണിയാണ് നേരത്തേയും മനുഷ്യക്കടത്ത് നടന്നതായി പോലീസിന് മൊഴി നൽകിയത്. 2013 ൽ ഓസ്ട്രേലിയക്കടുത്തുള്ള ക്രിസ്മസ് ദ്വീപിലേക്കാണ് മുനമ്പത്തുനിന്നും മനുഷ്യക്കടത്ത് നടത്തിയത്. ക്രിസ്മസ് ദ്വീപിൽ നിന്നും കടക്കാൻ ശ്രമിച്ച ഇവരെ പിടികൂടി ഓസ്ട്രേലിയൻ സർക്കാർ തിരിച്ചയക്കുകയായിരുന്നു. ഇതിന് ശേഷം പലതവണ മുനമ്പത്തുനിന്നും മനുഷ്യക്കടത്തിന് ശ്രമം നടന്നിട്ടുണ്ടെന്നും പ്രഭു മൊഴി നൽകി. ഡൽഹിയിൽ നിന്നും 71 പേരെ മുനമ്പത്ത് എത്തിച്ചതിന് പിന്നിൽ പ്രഭുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനേത്തുടർന്ന് ഇയാളുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തിയേക്കും. ഇവരിൽ 19 പേർക്ക് ബോട്ടിൽ കയറാനായില്ല. ഇത്തവണയും ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ബോട്ട് യാത്ര തിരിച്ചിട്ടുള്ളത്. ദയാമാതാ ബോട്ട് വാങ്ങാൻ മുഖ്യപ്രതി ശ്രീകാന്തിനൊപ്പം നിന്ന തിരുവനന്തപുരം സ്വദേശി അനിൽ ഒരു ലക്ഷം രൂപ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. ഇയാളേയും പ്രതി ചേർത്തേക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് കരുതുന്നത്. content highlights:More human trafficking revealed, in 2013 from Munambam to christmas island says Prabhu Dandapani


from mathrubhumi.latestnews.rssfeed http://bit.ly/2sMpYM9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages