സംവിധായകന്‍ പ്രിയനന്ദനന് മര്‍ദനം; തലയില്‍ ചാണകവെള്ളം തളിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

സംവിധായകന്‍ പ്രിയനന്ദനന് മര്‍ദനം; തലയില്‍ ചാണകവെള്ളം തളിച്ചു

തൃശ്ശൂർ: സംവിധായകൻ പ്രിയനന്ദനനു നേരെ ആക്രമണം. വീടിനടുത്തുവെച്ച് ഒരാൾ പിന്നിൽ നിന്ന് തലയിൽ ചാണകവെള്ളം തളിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രിയനന്ദനൻ പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനടുത്ത് സ്ഥിരമായി നടക്കുന്ന സ്ഥലത്ത് കാത്തിരുന്നയാൾ പിന്നിൽ നിന്നും ചാണകവെള്ളം തളിക്കുകയായിരുന്നു. പിന്നാലെ മർദിക്കുകയും ചെയ്തു. ഇതൊരു തുടക്കം മാത്രമാണെന്നും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും അക്രമി പറഞ്ഞതായി പ്രിയനന്ദനൻ പറഞ്ഞു. കണ്ടാൽ അറിയാവുന്നയാളാണ് ആക്രമിച്ചതെന്ന് പ്രിയനന്ദനൻ പറഞ്ഞു. നേരത്തേ ആർപ്പോ ആർത്തവവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിനേത്തുടർന്ന് അദ്ദേഹം പിൻവലിച്ചിരുന്നു. അയ്യപ്പനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് അയ്യപ്പ കർമസമിതി പ്രവർത്തകർ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. താൻ സാധാരണ ഏഴരക്കാണ് നടക്കാനിറങ്ങുന്നത്. ഇന്ന് ഒമ്പതുമണിക്കാണ് പോയത്. അതുവരെ ചാണകവെള്ളവുമായി അയാൾ അവിടെ കാത്തിരുന്നുവെന്ന് പ്രിയനന്ദനൻ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. നേരത്തേ ഗോപാലകൃഷ്ണൻ അടക്കമുള്ളവർ തന്നെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും സാഹിത്യ അക്കാദമിയിൽ കയറ്റില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു- അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് പ്രിയനന്ദനൻ ആരോപിച്ചു. പോലീസ് സുരക്ഷക്ക് വേണ്ടി അപേക്ഷിക്കില്ല. ജനാധിപത്യ രാജ്യത്ത് പോലീസ് അകമ്പടിയോടെ നടക്കാൻ ആഗ്രിഹിക്കുന്നില്ല. നേരത്തേ വീട്ടിലേക്ക് പ്രകടനമുണ്ടായപ്പോൾ പുറത്തുപറയാൻ കൊള്ളാത്ത വാക്കുകളുപയോഗിച്ചായിരുന്നു മുദ്രാവാക്യം. അതിനോട് പ്രതികരിക്കാൻ തന്റെ സംസ്കാരം അനുവദിക്കാതിരുന്നതുകൊണ്ടാണ് അതിന് പിന്നാലെ പോകാഞ്ഞത്. എന്നാൽ അക്രമത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. Content highlights:Priyanandanan Attacked near home at Thrissur


from mathrubhumi.latestnews.rssfeed http://bit.ly/2FNf3KY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages