കർണാടകത്തിൽ ഒളിച്ചുകളിച്ച് കോൺഗ്രസ് സാമാജികർ; കുതിരക്കച്ചവടനീക്കം ഊർജിതം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

കർണാടകത്തിൽ ഒളിച്ചുകളിച്ച് കോൺഗ്രസ് സാമാജികർ; കുതിരക്കച്ചവടനീക്കം ഊർജിതം

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് എം.എൽ.എ.മാരെ ചാക്കിടാനുള്ള ബി.ജെ.പി. നീക്കം വീണ്ടും സജീവമായി. ഇതിന് മറുപടിയായി ബി.ജെ.പി.യിൽനിന്ന് എം.എൽ.എ.മാരെ അടർത്താനുള്ള നീക്കം ഭരണപക്ഷവും തുടങ്ങി. കോൺഗ്രസിലെ മൂന്ന് എം.എൽ.എ.മാർ മുംബൈയിലാണെന്ന് പാർട്ടിനേതൃത്വം പറയുന്നത്. എന്നാൽ ആറ് എം. എൽ.എ.മാരാണ് മംബൈയിലുള്ളതെന്നാണ് റിപ്പോർട്ട്. സ്വതന്ത്ര എം.എൽ.എ. എച്ച്. നാഗേഷും ബി.ജെ.പി. പക്ഷത്തേക്ക് മാറിയതായാണ് സൂചന. സഖ്യസർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി. ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും ആരോപിച്ചു. എന്നാൽ കോൺഗ്രസ് എം.എൽ.എ.മാർ രാജിവെക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. സർക്കാരിന് പ്രതിസന്ധിയില്ലെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും പറഞ്ഞു. ഏതാനും എം.എൽ.എ.മാർ സംസ്ഥാനം വിട്ടിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങൾക്കായാണുപോയത്. എം.എൽ.എ.മാർ പാർട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഭരണപക്ഷത്തെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷനേതാവ് ബി. എസ്. യെദ്യൂരപ്പ പറഞ്ഞു. ബി.ജെ.പി. എം.എൽ.എ.മാർക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി എം.എൽ.എ.മാരെയും എം.പി.മാരെയും ബി.ജെ.പി. അധ്യക്ഷൻ ഡൽഹിക്ക് വിളിപ്പിച്ചതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനെപ്പറ്റി ചർച്ചചെയ്യാനാണ് എം.എൽ. എ.മാരെയും എം.പി.മാരെയും ഡൽഹിക്ക് വിളിപ്പിച്ചതെന്നാണ് ബി.ജെ.പി.യുടെ ഔദ്യോഗിക വിശദീകരണം. അട്ടിമറിനീക്കം ചെറുക്കാൻ മുഖ്യമന്ത്രി കുമാരസ്വാമിയും നീക്കംതുടങ്ങി. ബി.ജെ.പി.യിലെ അഞ്ച് എം.എൽ.എ.മാരുമായി ബന്ധപ്പെട്ടുവെന്നാണു സൂചന. ഇതേത്തുടർന്ന് എം.എൽ.എ.മാരെ തത്കാലം ഡൽഹിയിൽ നിർത്താനാണ് ബി.ജി.പി.യുടെ തീരുമാനം. മുംബൈയിലുള്ള മൂന്ന് കോൺഗ്രസ് എം.എൽ.എ.മാരുമായി ഫോണിൽ ബന്ധപ്പെട്ടെന്നും ആരും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. അതിനിടെ, മുംബൈയിലുള്ള എം.എൽ.എ.മാരെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതൃത്വം മന്ത്രി ഡി.കെ. ശിവകുമാറിനെ ചുമതലപ്പെടുത്തി. ശിവകുമാർ മുംബൈയിൽ പോയി എം.എൽ.എ.മാരെ കാണുമെന്നു പാർട്ടിവൃത്തങ്ങൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സർക്കാർ രൂപവത്കരിക്കാനുള്ള ബി.ജെ.പി.യുടെ നീക്കം തകർത്തത് ഡി.കെ. ശിവകുമാറാണ്. സർക്കാരിനെ വീഴ്ത്തണമെങ്കിൽ ഭരണപക്ഷത്തുനിന്ന് ചരുങ്ങിയത് 15 എം.എൽ.എ.മാരെ രാജിവെപ്പിക്കണം. ഇതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഭരണപക്ഷത്തിന് 118 പേരുടെ പിന്തുണയുണ്ട്. ബി.ജെ.പി.ക്ക് 104 അംഗങ്ങളാണുള്ളത്. content highlights:Congress MLAs plan to switch sides in Karnataka


from mathrubhumi.latestnews.rssfeed http://bit.ly/2RpHFA1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages