സെന്‍സെക്‌സില്‍ 216 പോയന്റ് നേട്ടത്തോടെ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

സെന്‍സെക്‌സില്‍ 216 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 216 പോയന്റ് ഉയർന്ന് 36197ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 10859ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 960 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 468 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, വാഹനം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലാണ് നേട്ടം. ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, യുപിഎൽ, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, ഐഒസി, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2sfcmsC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages