തിരുവനന്തപുരം; കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പത്ത് ലക്ഷംലൈക്ക് പിന്നിട്ട് കുതിക്കുന്നു. ലോകത്തിലെ വമ്പൻ പൊലീസ് സന്നാഹമായ ന്യൂയോർക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഒരു മില്യൻ എന്ന മാന്ത്രിക സംഖ്യ കടന്നത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ഫെയ്സ്ബുക്ക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങിൽ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിന് പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. തുടർന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയിൽവെ പൊലീസ് തയ്യാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. പുതുവർഷം പിറക്കുമ്പോൾ പത്ത് ലക്ഷം ലൈക്ക് എന്നായിരുന്നു പോലീസ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പുതുവർഷത്തിൽ ലക്ഷ്യത്തിലേക്കെത്താൻ കുറച്ച് ലൈക്കുകൾ കൂടി വേണമായിരുന്നു. അതേ സമയം പുതുവർഷം പിറന്ന് രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും ലക്ഷ്യം മറികടക്കാനാവുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങൾ വഴി പൊലീസിന്റെ മാർഗനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് - സൈബർ സംബന്ധമായ ബോധവത്കരണം, നിയമകാര്യങ്ങൾ എന്നിവ ജനങ്ങളിലെത്തിക്കുന്നന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചത്. പേജിൽ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തിൽ അവതരിപ്പിച്ച ആശയം വൻ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്. ചടങ്ങിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവർ പങ്കെടുക്കും. Content Highlights:kerala police facebook page-one million like
from mathrubhumi.latestnews.rssfeed http://bit.ly/2LY8eGw
via
IFTTT
No comments:
Post a Comment