എം.ബി.ബി.എസ്: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ജനുവരി 15നകം പരിശോധിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

എം.ബി.ബി.എസ്: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ജനുവരി 15നകം പരിശോധിക്കും

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. കോഴ്സ് പുനരാരംഭിക്കാൻ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മാനേജ്മെന്റിന്റെ അപേക്ഷ പ്രകാരം ആരോഗ്യസർവകലാശാലാധികൃതർ ജനുവരി 15-ന് മുമ്പ് കോളേജിലെത്തി സൗകര്യങ്ങൾ പരിശോധിക്കും. അഫിലിയേഷൻ നൽകാമെന്ന് ആരോഗ്യസർവകലാശാല ശുപാർശചെയ്താലേ മെഡിക്കൽ കൗൺസിൽ സംഘം പരിശോധനയ്ക്കെത്തുകയുള്ളൂ. സർവകലാശാല അനുമതി നൽകുകയാണെങ്കിൽ മെഡിക്കൽ കൗൺസിൽ അനുമതിക്ക് പ്രയാസമുണ്ടാകില്ലെന്നാണു കരുതുന്നത്. എം.ബി.ബി.എസിന് 150 സീറ്റുള്ള കോളേജിൽ കിടത്തിച്ചികിത്സിക്കാൻ ആവശ്യത്തിന് രോഗികളില്ലെന്നതാണ് നേരിടുന്ന പ്രശ്നം. ഇത് പരിഹരിക്കാനായി പലേടത്തുനിന്നും ആളെ എത്തിക്കുന്നുണ്ട്. ആസ്പത്രിയിൽ രണ്ടാഴ്ചത്തേക്ക് ചികിത്സ സൗജന്യമാക്കിയിട്ടുമുണ്ട്. 2016-17 വർഷത്തെ പ്രവേശനത്തിൽ അഴിമതിയും ക്രമക്കേടും നടത്തിയതിന്റെ പേരിൽ ഈ വർഷം എം.ബി.ബി.എസ്. കോഴ്സ് നടത്താൻ അനുമതി നിഷേധിച്ചിരുന്നു. കോളേജ് മാനേജ്മെന്റിന്റെ കുറ്റം കാരണം പഠനാവസരം നഷ്ടപ്പെട്ട 2016-17 ബാച്ചിലെ വിദ്യാർഥികൾക്ക് അവർ അടച്ച തുകയുടെ ഇരട്ടി നൽകണമെന്ന സുപ്രീംകോടതിയുത്തരവ് പാലിക്കാത്തതിനാലാണ് ഈവർഷത്തെ പ്രവേശനം വിലക്കിയത്. പുറത്തുപോകേണ്ടിവന്ന വിദ്യാർഥികൾക്ക് സുപ്രീംകോടതിവിധിയിൽ നിർദേശിച്ചതുപോലെ ഫീസ് തിരിച്ചുനൽകിയെന്നാണ് മാനേജ്മെന്റ് ഇപ്പോൾ അവകാശപ്പെടുന്നത്. പണം തിരിച്ചുകിട്ടിയെന്ന് ഇനിയും എഴുതിക്കൊടുക്കാത്ത ഇരുപതോളം പേരുണ്ട്. ബാക്കിയുള്ളവർ നൽകിയ പണം തിരിച്ചുവാങ്ങി ഇനി പരാതികളൊന്നുമില്ലെന്ന് നോട്ടറിമുമ്പാകെ മുദ്രക്കടലാസിൽ ഒപ്പിട്ടുകൊടുത്തു. കോളേജിൽ ചേരുമ്പോൾ വാങ്ങിയ മൊത്തം തുകയുടെ ഇരട്ടി നൽകണമെന്ന സുപ്രീംകോടതിവിധി പാലിക്കപ്പെട്ടില്ലെന്നാണ് പ്രവേശനമേൽനോട്ടസമിതി ആദ്യം സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ട്. അതേത്തുടർന്ന് എത്ര തുകയാണ് യഥാർഥത്തിൽ നൽകിയതെന്ന് കൃത്യമായി പരിശോധിക്കാൻ മേൽനോട്ടസമിതിയെ ചുമതലപ്പെടുത്തി. അതിനുശേഷം നടന്ന സംഭവങ്ങളിൽ സുതാര്യതയില്ലെന്ന് ആക്ഷേപമുണ്ട്. മാനേജ്മെന്റ് അവകാശപ്പെട്ടത് 10 ലക്ഷം രൂപ ഫീസും 1.65 ലക്ഷം സ്പെഷ്യൽ ഫീസും മാത്രമാണ് വാങ്ങിയതെന്നാണ്. 50 ലക്ഷം രൂപ വരെ നൽകിയതായി ആദ്യം അവകാശപ്പെട്ട രക്ഷിതാക്കളിൽ പലരും മാനേജ്മെന്റ് പറയുന്നത് അംഗീകരിക്കുന്നതാണ് പിന്നീടു കണ്ടത്. വാങ്ങിയതിന്റെ ഇരട്ടിയെന്ന നിലയിൽ 23.30 ലക്ഷം രൂപ ചെക്കായി തിരിച്ചുനൽകിയ മാനേജ്മെന്റ്, അതിൽക്കൂടുതൽ നൽകിയവർക്ക് ബാക്കി തുക മറ്റുതരത്തിൽ തിരിച്ചുനൽകിയെന്നാണു കരുതുന്നത്. ആദായനികുതി അധികൃതർ പരിശോധനയ്ക്കെത്തിയതോടെയാണ് പലരുടെയും കാര്യത്തിൽ ഇങ്ങനെയൊരു ഒത്തുതീർപ്പുണ്ടായതെന്നും പറയപ്പെടുന്നു. മാനേജ്മെന്റിനും പരാതിക്കാർക്കും പ്രശ്നമില്ലാതെ കാര്യങ്ങൾ ഒത്തുതീർക്കുകയായിരുന്നു. മാനേജ്മെന്റിന്റെ ക്രമക്കേട് കാരണം പഠനാവസരം നഷ്ടപ്പെട്ട റിയാ ജോർജ് എന്ന വിദ്യാർഥിനി രണ്ടുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ കേസ് ജനുവരി 25-ന് പരിഗണിക്കും. സുപ്രീംകോടതിയിൽ കേസ് വന്ന് ആറുമാസത്തോളമായിട്ടും എതിർസത്യവാങ്മൂലം നൽകാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല. Content Highlight:KUHS officials will inspect facilities in Kannur Medical College in order restart MBBScourse


from mathrubhumi.latestnews.rssfeed http://bit.ly/2RzsaVz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages