മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികയിൽ മുന്നേറ്റം. സെൻസെക്സ് 232 പോയന്റ് ഉയർന്ന് 36427ലും നിഫ്റ്റി 64 പോയന്റ് നേട്ടത്തിൽ 10914ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 896 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 536 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, വിപ്രോ, ആക്സിസ് ബാങ്ക്, ടിസിഎസ്, ഒഎൻജിസി, ടിസിഎസ്, ഐടിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്റ്എം, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 232 pts
from mathrubhumi.latestnews.rssfeed http://bit.ly/2MsYW5L
via
IFTTT
No comments:
Post a Comment