ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് കോട്ടയം ഇടുക്കി ഡി.സി.സികള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് കോട്ടയം ഇടുക്കി ഡി.സി.സികള്‍

കോട്ടയം: ഉമ്മൻചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡി.സി.സികൾ. ഉമ്മൻചാണ്ടി മത്സര രംഗത്ത് വന്നാൽ മധ്യകേരളത്തിലെ യു.ഡി.എഫിന്റെ സീറ്റ് വിഭജന സമവാക്യങ്ങളിൽ മാറ്റം വന്നേക്കും. കോട്ടയം സീറ്റ് കേരള കോൺഗ്രസിനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉമ്മൻചാണ്ടി രംഗത്തെത്തിയാൽ ഇതിന് മാറ്റം വരാനിടയുണ്ട്. ഉമ്മൻ ചാണ്ടിയാണ് മത്സരിക്കുന്നതെങ്കിൽ സീറ്റ് വീട്ടു കൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറേയേക്കും. കോട്ടയത്തു നിന്നും ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും അണികളും ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി ഇതു വരെ മനസ്സു തുറന്നിട്ടില്ല. കോട്ടയം വിട്ടു നൽകുകയാണെങ്കിൽ കൂടുതൽ സീറ്റ് വേണമെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ഇടുക്കി, ചാലക്കുടി സീറ്റുകളാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾ നിർണായകമാകും. പാർട്ടിക്ക് ലഭിച്ച രാജ്യസഭാ സീറ്റ് മാണി വിഭാഗം എടുത്തതിനാൽ ലോക്സഭാ സീറ്റ് വേണമെന്ന നിലപാടിലാണ് പി.ജെ ജോസഫ്. അങ്ങനെ വന്നാൽ ഇടുക്കി സീറ്റിൽ ജോസഫ് വിഭാഗം മത്സരിക്കും. പാർട്ടിക്കുള്ളിലെ ജോസ് കെ മാണിയുടെ അപ്രമാദിത്വത്തിന് തടയിടുക എന്ന ലക്ഷ്യവും പി.ജെ ജോസഫിന്റെ നീക്കങ്ങൾക്ക് പിന്നിലുണ്ട്. കേരള കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മധ്യകേരളത്തിലെ സീറ്റ് വിഭജനം യുഡിഎഫിന് വെല്ലുവിളിയാകും content highlights:Kottayam, Idukku district congress committee demands to contest Oomen chandy in LS Election


from mathrubhumi.latestnews.rssfeed http://bit.ly/2CGLfvw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages