അയോധ്യ വിഷയം ഞങ്ങള്‍ക്കു വിട്ടുതരൂ, 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാം- ആദിത്യനാഥ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 27, 2019

അയോധ്യ വിഷയം ഞങ്ങള്‍ക്കു വിട്ടുതരൂ, 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാം- ആദിത്യനാഥ്

ന്യൂഡൽഹി: അയോധ്യ കേസിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കാൻ സുപ്രീം കോടതി ശ്രമിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നം തങ്ങൾക്കു വിട്ടുതന്നാൽ 24 മണിക്കൂറുകൊണ്ട് പരിഹാരം ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതി എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പറ്റില്ലങ്കിൽ പ്രശ്നം ഞങ്ങൾക്കു വിട്ടുതരിക. രാമജന്മഭൂമി തർക്കം ഞങ്ങൾ 24 മണിക്കൂർ കൊണ്ട് പരിഹരിക്കാം- അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായ രാമക്ഷേത്രംസംബന്ധിച്ച പ്രശ്നം എത്രയും നേരത്തെ പരിഹരിക്കണം. അനാവശ്യമായ കാലതാമസം ജനങ്ങളുടെ ക്ഷമ നശിപ്പിക്കും. കോടതി അടക്കമുള്ള സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. അയോധ്യ പ്രശ്നം പരിഹരിക്കപ്പെടണമെന്ന് കോൺഗ്രസിന് ആഗ്രഹമില്ല. അയോധ്യ പ്രശ്നം പരിഹരിക്കപ്പെടുകയും മുത്തലാഖ് തടയുന്ന നിയമം നിലവിൽവരികയും ചെയ്താൽ പ്രീണനത്തിന്റെ രാഷ്ട്രീയം ഇന്ത്യയിൽ എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ച് ഗാന്ധി കുടുംബമാണ് പാർട്ടി. അവർക്ക് ഗാന്ധി കുടുംബത്തിനപ്പുറത്തേയ്ക്ക് നോക്കാൻ സാധിക്കില്ല. ഉത്തർപ്രശിൽ പ്രിയങ്കയെ ഇറക്കിയിരിക്കുന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി 2014ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നും ആദിത്യനാഥ് പറഞ്ഞു. Content Highlights:Ram Temple Case, Yogi Adityanath, Ayodhya Case, supreme court


from mathrubhumi.latestnews.rssfeed http://bit.ly/2UgOpNv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages