ഡാക്കർ (സെനഗൽ): തുടർച്ചയായ രണ്ടാം വട്ടവും മികച്ച ആഫ്രിക്കൻ ഫുട്ബോളർക്കുള്ള പുരസ്കാരം സ്വന്തമാക്കി ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ. ചൊവ്വാഴ്ച സെനഗലിലെ ഡാക്കറിൽ നടന്ന ചടങ്ങിൽ ലിവർപൂളിന്റെ തന്നെ സാദിയോ മാനേ, ആഴ്സണലിന്റെ പിയറെ എമറിക് ഔബമെയാങ് എന്നിവരെ മറികടന്നാണ് സലായുടെ നേട്ടം. എന്നെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. ഈ നേട്ടം ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു, കാരണം കുട്ടിയായിരുന്നപ്പോൾ മുതൽ ഞാൻ ഈ പുരസ്കാരം കാണുന്നുണ്ട്. ഇത് സ്വന്തമാക്കുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുമുണ്ട്, സലാ പ്രതികരിച്ചു. രണ്ടു തവണ ഈ പുരസ്കാരം നേടാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിനും ടീം അംഗങ്ങൾക്കും നന്ദി പറഞ്ഞ അദ്ദേഹം ഈ പുരസ്കാരം രാജ്യത്തിന് സമർപ്പിക്കുന്നുവെന്നും വ്യക്തമാക്കി. മുൻ ഫിഫ ലോക ഫുട്ബോളറും ലൈബീരിയൻ പ്രസിഡന്റുമായ ജോർജ് വിയയാണ് സലായ്ക്ക് പുരസ്കാരം സമ്മാനിച്ചത്. രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയതിലൂടെ ഐവറി കോസ്റ്റിന്റെ യായ ടൂറെ, സെനഗലിന്റെ എൽഹാദി ദിയോഫ്, കാമറൂണിന്റെ സാമുവൽ ഏറ്റു എന്നിവർക്കൊപ്പമെത്താനും സലായ്ക്കായി. കഴിഞ്ഞ സീസണിൽ സലായുടെ മികവിൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയിരുന്നു. Content Highlights: mohamed salah once again named african footballer of the year
from mathrubhumi.latestnews.rssfeed http://bit.ly/2SOsrkU
via
IFTTT
No comments:
Post a Comment