ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി! - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!

ലണ്ടൻ: ചരിത്രനേട്ടവുമായി ലയണൽ മെസ്സി. ലാ ലിഗയിയിൽ 400 ഗോളുകൾ പൂർത്തിയാക്കിയാണ് മെസ്സിയുടെ ചരിത്രനേട്ടം. യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒരു ലീഗിൽ മാത്രമായി 400 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി മെസ്സി സ്വന്തമാക്കി. 435 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ നേട്ടം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അക്കൗണ്ടിൽ 409 ഗോളുകളുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ഇറ്റാലിയൻ ലീഗ് എന്നിവയിൽ നിന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. എയ്ബറിനെതിരായ മത്സരം തുടങ്ങുംമുമ്പ് റെക്കോഡ് നേട്ടത്തിലേക്ക് ഒരൊറ്റ ഗോൾ മതിയായിരുന്നു മെസ്സിക്ക്. 56-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മെസ്സി റെക്കോഡ് തൊട്ടു. മത്സരത്തിൽ എയ്ബറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ തകർത്തു. മെസ്സിയെക്കൂടാതെ ലൂയി സുവാരസാണ് ഗോൾ കണ്ടെത്തിയത്. 19,59 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകൾ. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് 2-1ന് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി. 13-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചും 88-ാം മിനിറ്റിൽ ഡാനി സെബാലോസുമാണ് റയലിനായി ലക്ഷ്യം കണ്ടത്. അന്റോണിയോ ഗ്രീസ്മാന്റെ ഗോളിൽ ലെവാന്റെയെ അത്ലറ്റിക്കോ മാഡ്രിഡും പരാജയപ്പെടുത്തി. ലീഗിൽ ബാഴ്സ ഒന്നാമതും അത്ലറ്റിക്കോ രണ്ടാമതുമാണ്. സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്. 33 പോയിന്റുമായി റയൽ നാലാമതാണ്. Content Highlights: Lionel Messi becomes first player in any of Europe's top fiveleagues to score 400 goals


from mathrubhumi.latestnews.rssfeed http://bit.ly/2QNdVYG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages