സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് മതദർശനങ്ങൾക്ക് വിരുദ്ധം -സ്വാമി അഗ്നിവേശ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് മതദർശനങ്ങൾക്ക് വിരുദ്ധം -സ്വാമി അഗ്നിവേശ്

കോട്ടയ്ക്കൽ: പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നിരിക്കേ ശബരിമല സ്ത്രീപ്രവേശത്തെ നവോത്ഥാന പാരമ്പര്യമുള്ള മുഴുവൻ രാഷ്ട്രീയസംഘടനകളും പിന്തുണയ്ക്കണമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. മൂന്ന് ദിവസത്തെ ഐ.എസ്.എം. രാജ്യാന്തര കൊളോക്യത്തിൽ കേരള മുസ്‌ലിംനവോത്ഥാനം വിദ്യാഭ്യാസവായന സെഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ജാതി വിരുദ്ധതയും സമത്വവുമാണ് മുഴുവൻ മതങ്ങളും ഉദ്ഘോഷിക്കുന്നത്. ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരേയുള്ള പോരാട്ടമാണ് ഇന്ത്യൻ സമൂഹം ഇന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ മതേതരകക്ഷികൾ ഇതൊരു അജൻഡയായി സ്വീകരിക്കണമെന്നും അഗ്നിവേശ് പറഞ്ഞു.ആധുനികസമൂഹം ആർജ്ജിച്ച എല്ലാ അഭിവൃദ്ധികളുടെയും ആധാരമായി വർത്തിച്ചത് നവോത്ഥാന നായകരുടെയും പരിഷ്കർത്താക്കളുടെയും പരിശ്രമങ്ങളാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. വിശ്വാസപരമായ ജീർണതയാണ് മാനവ പുരോഗതിയുടെ ഏറ്റവുംവലിയ ശത്രു. അതിനെ അഭിമുഖീകരിക്കാതെ സാമൂഹികനവോത്ഥാനം സാധ്യമല്ല. എല്ലാ മതങ്ങളെയും ഉൾകൊള്ളാനുള്ള വിശാലത പ്രബോധകർക്കുണ്ടാവണം. മുത്തലാഖ് ബിൽ ഒരു പൗരാവകാശ പ്രശ്നമായിക്കണ്ട് സഹോദര സമുദായങ്ങളുടെ പിന്തുണയാർജ്ജിച്ച് പ്രതികരിക്കാൻ മുസ്‌ലിംനേതൃത്വത്തിന് ആവണമെന്നും മന്ത്രി പറഞ്ഞു.കേരള വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റശീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. ആദർശപരമായ ഭിന്നതകൾ നിലനിൽക്കേത്തന്നെ സമുദായത്തിന്റെ പുരോഗതിക്കായി പരസ്പരം സഹകരിക്കുന്നതിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ.എം. മർക്കുദ്ദഅ്‌വ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി, ഡോ. ഫസൽഗഫൂർ, ഡോ. ഹുസൈൻ രണ്ടത്താണി, എൻജിനീയർ മമ്മദ്കോയ, ഡോ. സി.എം. ഷാനവാസ് പറവണ്ണ, ഡോ. ജാബിർ അമാനി, ഡോ. ഫുഖാറലി, ഡോ. അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു. മൂല്യങ്ങളിലൂന്നിയ സാംസ്കാരികവിപ്ലവമാണ് നവോത്ഥാനമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ‘കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പുനർവായന’ എന്ന സെഷൻ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. കെ.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഡോ. ഫുഖാറലി വിഷയാവതരണം നടത്തി. മുജീബുറഹ്‌മാൻ കിനാലൂർ, കെ.ടി. ഹുസൈൻ, ഡോ. പി.എ. അബൂബക്കർ, ആസിഫലി കണ്ണൂർ, സ്വാലിഹ് പുതുപൊന്നാനി, കെ. സജ്ജാദ് ഫാറൂഖി, ഫൈസൽ മതിലകം എന്നിവർ പ്രസംഗിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2QKMQoU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages