പമ്പ: ശബരിമലയിൽ 48 വയസ്സുകാരി ദർശനം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തിങ്കളാഴ്ച ദർശനത്തിനെത്തിയ തമിഴ്നാട് സോളംപേട്ട സ്വദേശി ശിങ്കാരി നടേശന്റെ പ്രായത്തെ ചൊല്ലിയാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് പോലീസ് നൽകിയ കാർഡിൽ 48 വയസ്സെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ പോലീസ് തയ്യാറായില്ല. തിങ്കളാഴ്ച ഭർത്താവ് ശ്രീനിവാസനും 20 വയസ്സുള്ള മകനും മറ്റ് രണ്ടു ബന്ധുക്കൾക്കുമൊപ്പമാണ് ഇവർ ദർശനത്തിനെത്തിയത്. ഇതിനിടയിൽ പമ്പ ഗണപതി അമ്പലത്തിനു സമീപത്തുവെച്ച് ഇവരുടെ ബാഗ് നഷ്ടമായി. ബാഗ് കളഞ്ഞുകിട്ടിയിട്ടുണ്ടെന്ന് പമ്പയിലെ അന്വേഷണ കേന്ദ്രത്തിൽനിന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തതിനെത്തുടർന്ന് ഇവർ ഇവിടെയെത്തി. ബാഗ് സ്വന്തമെന്ന് തെളിയിക്കാനുള്ള രേഖകൾ ചോദിച്ചപ്പോഴാണ് പോലീസ് നൽകിയ വെർച്വൽ ക്യൂ രസീത് കാണിച്ചത്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനു മുമ്പേ ഇവർ മടങ്ങിയെന്ന് അധികൃതർ പറഞ്ഞു. ഇവർ ദർശനം നടത്തിയതിനു സ്ഥിരീകരണമില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു. Content Highlights:woman visited sabarimala,but not confirmed the report
from mathrubhumi.latestnews.rssfeed http://bit.ly/2Fe0gb3
via
IFTTT
No comments:
Post a Comment