അന്ത 51 ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവര്‍, ട്രോളി അഡ്വ. ജയശങ്കര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

അന്ത 51 ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവര്‍, ട്രോളി അഡ്വ. ജയശങ്കര്‍

കൊച്ചി: ശബരിമലയിൽ കയറിയ 51 യുവതികളുടെ പ്രായവും പേരും വിലാസവും സഹിതം സുപ്രീംകോടതിയിൽ തെളിവിലെ പിഴവിൽ സർക്കാരിനെ ട്രോളി അഡ്വ. ജയശങ്കർ. 51 യുവതികൾ കയറിയെന്ന വാർത്തയറിഞ്ഞ് മാമൂൽ പ്രിയന്മാർ ഞെട്ടി; ആർത്തവ പ്രേമികൾ ആർപ്പു വിളിച്ചു. സൈബർ സഖാക്കൾ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തിയെന്ന് ജയശങ്കർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ അന്ത 51 പെൺകൾ! ബിന്ദുവും കനകദുർഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 യുവതികൾ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി എന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വെറുതെ വായ് കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസ്സുമൊക്കെ കൃത്യമായി രേഖപെടുത്തിയ സ്റ്റേറ്റ്മെന്റ് ഹാജരാക്കി. വാർത്തയറിഞ്ഞ് മാമൂൽ പ്രിയന്മാർ ഞെട്ടി; ആർത്തവ പ്രേമികൾ ആർപ്പു വിളിച്ചു. സൈബർ സഖാക്കൾ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി. എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകൾ വിട്ടില്ല. അന്ത 51 ൽ ഒരാൾ പുരുഷൻ, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവർ! അതോടെ ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും കൈകഴുകി. ഒരുപക്ഷേ, ഭക്ത വനിതകൾ രജിസ്ട്രേഷൻ സമയത്ത് അവരുടെ വയസു കുറച്ചു പറഞ്ഞതാകാം അതല്ലെങ്കിൽ ദർശനം കഴിഞ്ഞു സർക്കാരിനെ കുഴപ്പത്തിലാക്കാൻ വേണ്ടി ഉളളതിനേക്കിനേക്കാൾ പ്രായം കൂട്ടിപ്പറഞ്ഞതും ആകാം. ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധർക്കു സന്തോഷിക്കാൻ വകയായി. നവോത്ഥാന നായകനേ, ശരണമയ്യപ്പ! Content Highlights:Advocate Jayashankar, Pinarayi government, Sabarimala issue


from mathrubhumi.latestnews.rssfeed http://bit.ly/2FKG1lB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages