മുനമ്പം മനുഷ്യക്കടത്ത്: നടന്നത് കോടികളുടെ ഇടപാട്, ഒരാളില്‍നിന്ന് വാങ്ങിയത് ഒന്നരലക്ഷം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

മുനമ്പം മനുഷ്യക്കടത്ത്: നടന്നത് കോടികളുടെ ഇടപാട്, ഒരാളില്‍നിന്ന് വാങ്ങിയത് ഒന്നരലക്ഷം

കൊച്ചി: മുനമ്പം മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടു നടന്നുവെന്ന് വിവരം. മുനമ്പത്തുനിന്ന് പുറപ്പെട്ട ബോട്ടിൽ കയറാൻ ശ്രമിച്ച് പരാജയപ്പെട്ട രണ്ട് ഡൽഹി സ്വദേശികൾ പോലീസ് പിടിയിലായി. ദീപക്, പ്രഭു എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തതിൽനിന്നുമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടന്നെന്ന വിവരം പുറത്തെത്തിയത്. മുനമ്പത്തുനിന്ന് ബോട്ടിൽ കയറാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ഡൽഹി അംബേദ്കർ കോളനിയിലേക്ക് ദീപക്കും പ്രഭുവും തിരികെ പോയിരുന്നു. മുനമ്പം, കൊടുങ്ങല്ലൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി നടന്ന മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടു നടന്നെന്നാണ് ചോദ്യം ചെയ്യലിൽനിന്ന് പോലീസിന് ലഭിക്കുന്ന വിവരം. പോകാൻ തയ്യാറായ ആളുകളിൽനിന്നായി ആറുകോടിയോളം രൂപ പിരിച്ചെടുത്തതായാണ് വിവരം. ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ആളുകൾ ബോട്ടിൽകയറി പോയിട്ടുണ്ടെന്നാണ് വിവരം. ഇവർ ഓരോരുത്തരിൽനിന്നും ഒന്നരലക്ഷം രൂപ മുൻകൂറായി വാങ്ങിയിരുന്നുവെന്നാണ് സൂചന. പലസ്ഥലങ്ങളിൽനിന്നുള്ള ആളുകൾ വ്യത്യസ്തയിടങ്ങളിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ചതാണ് പോയ ആളുകളുടെ എണ്ണത്തെ കുറിച്ചുള്ള വ്യക്തതക്കുറവിനു കാരണം. content highlights:munambam human trafficking


from mathrubhumi.latestnews.rssfeed http://bit.ly/2FLa4cA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages