കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. തങ്ങളെ സ്ഥലം മാറ്റി സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്നും കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകൾ ചേർന്ന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ബിഷപ്പിനെതിരായ കേസിൽ സാക്ഷി പറയും എന്നതുകൊണ്ട് നിരന്തരം ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീകളുടെ പരാതിയിൽ പറയുന്നു. സ്ഥലംമാറ്റിയത് സമ്മർദത്തിലാക്കാനുള്ള ശ്രമത്തിന്റെഭാഗമാണ്. കുറവിലങ്ങാട്ടെ മഠത്തിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും കന്യാസ്ത്രീകൾ പരാതിയിൽ പറയുന്നു. ദൈനംദിന ചിലവുകൾക്ക് ഉൾപ്പടെ സഭയിൽ നിന്ന് പണം നൽകുന്നില്ല. ചികിത്സയ്ക്കും യാത്രയ്ക്കും പോലും പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. തങ്ങൾ പരാതിക്കാരിയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് ചെയ്തത്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. Content Highlights:bishop franco case, nuns give petition to chief minister, Pinarayi Vijayan
from mathrubhumi.latestnews.rssfeed http://bit.ly/2Mk3ZVX
via
IFTTT
No comments:
Post a Comment