മുംബൈ:മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2018 ഒക്ടോബർ-ഡിസംബർ പാദത്തിൽ 10,251 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 9,420 കോടി രൂപയായിരുന്നു അറ്റാദായം. അതായത് 8.8 ശതമാനം വളർച്ച. റിഫൈനിങ്, പെട്രോകെമിക്കൽ ബിസിനസുകളിലുണ്ടായ വളർച്ചയാണ് ലാഭവർധനയുണ്ടാക്കിയത്. കമ്പനിയുടെ വരുമാനം 56.4 ശതമാനം വർധിച്ച് 1.60 ലക്ഷം കോടി രൂപയിലെത്തി. എണ്ണവിലയിലെ ചാഞ്ചാട്ടത്തിനിടയിലും ഇത്രയും ലാഭമുണ്ടാക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. റീട്ടെയിൽ, ടെലികോം തുടങ്ങി പുതിയ ബിസിനസുകളിൽ ഉയർന്ന വളർച്ച നേടാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോയ്ക്ക് 65 ശതമാനം ലാഭവളർച്ച ന്യൂഡൽഹി:റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ടെലികോം സംരംഭമായ ജിയോ 2018 ഡിസംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 831 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ കൈവരിച്ച 681 കോടിയെ അപേക്ഷിച്ച് 65 ശതമാനം വളർച്ച. ജിയോയുടെ പ്രവർത്തന വരുമാനം 50.9 ശതമാനം വർധിച്ച് 10,383 കോടിയിലെത്തി. വരിക്കാരിൽ നിന്നുള്ള ശരാശരി വരുമാനം കുറയുന്നുണ്ടെങ്കിലും വരിക്കാരുടെ എണ്ണം കൂടുന്നതാണ് കമ്പനിക്ക് നേട്ടമാകുന്നത്. 2018 ഡിസംബർ 31-ലെ കണക്ക് അനുസരിച്ച് ജിയോ വരിക്കാരുടെ എണ്ണം 28 കോടിയായി. content highlight: RIL Q3 beats the Street with help from Reliance Jio
from mathrubhumi.latestnews.rssfeed http://bit.ly/2RzgCT2
via
IFTTT
No comments:
Post a Comment