മുബൈ: കാസ്റ്റിങ് ഡയറക്ടർ ചമഞ്ഞ് ഒരു കോടി രൂപയുടെ തട്ടിപ്പു നടത്തിയ സംഘം പിടിയിൽ. മുബൈ സ്വദേശികളായ അവിനാശ് അരുൺകുമാർ ശർമ (24), വിനോദ് ബന്ധർ( 30) എന്നിവരാണ് പിടിയിലായത്. സീരിയലുകളിൽ അഭിനയിക്കാനുള്ള അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് നിരവധി പേരിൽ നിന്ന് ഇവർ പണം തട്ടിയെടുത്തതെന്ന് ഡിസിപി അക്ബർ പഥാൻ പറഞ്ഞു. 75 പേരിൽ നിന്നായി ഒരു കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. സീരിയൽ നിർമാതാവിന് നൽകാനാണെന്ന വ്യാജേന അഭിനയിക്കുന്ന വീഡിയോകളും ബയോടാറ്റ, ഫോട്ടോ തുടങ്ങിയ രേഖകൾ ആവശ്യപ്പെടുകയും തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് അവസരം ശരിയായിട്ടുന്നെന്ന് അറിയിച്ച് അംഗീകൃത കാസ്റ്റിങ് ഏജൻസികളുടെ മെയിൽ വഴി ഓഫർ ലെറ്റർ അയക്കുകയും ഓൺലൈൻ വഴി പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു പതിവ്. കാസ്റ്റിങ് ഡയറക്ടമാരിലൊരാളായ ശർമയുടെ സുഹൃത്താണ് അഭിനയിക്കാൻ താൽപര്യമുള്ള യുവാക്കളെ കണ്ടെത്താനുള്ള വഴികൾ പഠിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്നാണ് ശർമ ഡയറക്ടറും സിനി ആന്റ് ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ (സിഐഎൻടിഎഎ) അംഗവുമായി ചമഞ്ഞ് സീരിയലിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന രീതിയിൽ ഓൺലൈൻ വഴി തട്ടിപ്പ് നടത്തിയത്. രാകേഷ് ഗുപ്ത, ആദിത്യ ജെയ്ൻ, ശ്രുതി ജെയ്ൻ, റോഷിനി തുടങ്ങി നിരവധി പേരുകളിലൂടെയാണ് ശർമ സ്വയം പരിചയപ്പെടുത്തിയിരുന്നത്. മുബൈ ക്രൈം ബ്രാഞ്ച് സീനിയർ ഇൻസ്പെക്ടർ മഹേഷ് ദേശായി, ഇസ്പെക്ടർ ആശ കോർക്, അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുധീർ ജാദവ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. Content Highlight:Mumbai Crime: Over 75 actors duped of Rs 1 crore by two fraudsters
from mathrubhumi.latestnews.rssfeed http://bit.ly/2Rszu67
via
IFTTT
No comments:
Post a Comment