ന്യൂഡൽഹി: കേന്ദ്രസർക്കാർ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ അലോക് വർമക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലൻസ് കമ്മീഷൻ ശുപാർശ ചെയ്തേക്കും. മോയിൻ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസിൽ അലോക് വർമക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.വി.സി അവകാശപ്പെടുന്നത്.അദ്ദേഹത്തിനെതിരെ വകുപ്പു തല നടപടിയും ക്രിമിനൽ അന്വേഷണവും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സി.വി.സി കത്തെഴുതും. രഹസ്യാന്വേഷണ ഏജൻസിയായ റോ കൈമാറിയ നാല് ടെലഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാർശ ചെയ്യുക. സി.വി.സി പക്ഷംപിടിക്കുകയാണെന്ന് അലോക് വർമ ആരോപിച്ചു. മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട കേസിൽ ഹൈദരാബാദ് വ്യവസായി സതീഷ് സനയെ രക്ഷപ്പെടുത്താൻ അലോക് വർമ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന ആരോപിച്ചിരുന്നത്.ഇതുസംബന്ധിച്ച് സി.വി.സി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അലോക് വർമയെ സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റി നിർത്തിയത്. സുപ്രീംകോടതി ഇടപെട്ട് അദ്ദേഹത്തെ വീണ്ടും സി.ബി.ഐ തലപ്പത്തെത്തിച്ചെങ്കിലും 48 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രി ഉൾപ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കി. തുടർന്ന് അദ്ദേഹം രാജിവെച്ചു. കേസിൽ 300 പേജ് വരുന്ന അന്വേഷണ റിപ്പോർട്ടാണ് സിവിസി കോടതിയിൽ സമർപ്പിച്ചത്. അതേസമയം അലോക് വർമക്കെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ലെന്ന് സി.വി.സി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക് വെളിപ്പെടുത്തിയിരുന്നു. content highlights:CVC to seek CBI inquiry against Alok Varma
from mathrubhumi.latestnews.rssfeed http://bit.ly/2RnLN3s
via
IFTTT
No comments:
Post a Comment