തിരുവനന്തപുരം: നവോത്ഥാനത്തിനും ലിംഗസമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സർക്കാർ നിലകൊള്ളുന്നുവെന്ന് ഗവർണർ പി സദാശിവം. നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനത്തെയും വിമർശിച്ചു. ഫെബ്രുവരി ഏഴ് വരെയാണ് നിയമസഭാ സമ്മേളനം. ജനുവരി 31നാണ് സംസ്ഥാന ബജറ്റ്. ഇതിനു മുന്നോടിയായുള്ള നയപ്രഖ്യാപനമാണ് ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം നടത്തിയത്. പ്രളയ സഹായം ഉയർത്തി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗവർണ്ണർ നയപ്രഖ്യാപനം തുടങ്ങിയത്. പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ എല്ലാത്തിനുമുള്ള ഉത്തരം തന്റെ പ്രസംഗത്തിലുണ്ടെന്ന്പറഞ്ഞുഗവർണ്ണർ നയപ്രഖ്യാപന പ്രസംഗംതുടർന്നു. "കേന്ദ്രസംസ്ഥാന ബന്ധത്തിലെ അനാരോഗ്യ പ്രവണതകൾ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി. വിവിധരംഗങ്ങളിൽ കേരളം നേടിയ പുരോഗതി ശിക്ഷയായി മാറുന്നു. മുൻകാലനേട്ടങ്ങൾ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയാണ്. സംസ്ഥാനത്തിന്റെപുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസഹായങ്ങളിൽ കുറവുണ്ടാകുന്നു. മുൻകാല നേട്ടങ്ങൾ തുടർന്നു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലേക്ക് ഈ സമീപനം കൊണ്ടെത്തിച്ചു"-ഗവർണ്ണർ പറഞ്ഞു "ജാതീയതയുടെയും വർഗ്ഗീയതയുടെയും കറുത്ത കാലത്ത് സർക്കാർ പ്രതീക്ഷയുടെ വെളിച്ചമാണെന്നതിൽ അഭിമാനിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ ഈ സർക്കാർ കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല മതനിരപേക്ഷതയും വൈവിധ്യവും കാത്തുസൂക്ഷിക്കാൻ സർക്കാർ ശ്രമിച്ചു.സാമൂഹിക നീതിയിലും ലിംഗസമത്വത്തിലും ഊന്നി നിന്നു കൊണ്ടാണ് സർക്കാർ പ്രവർത്തിച്ചത്".നവ്വോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നേറുന്നുണ്ടെന്നും ഗവർണ്ണർ പറഞ്ഞു. കേന്ദ്രസർക്കാർ ബന്ധത്തിൽ ഒരു വലിയ മാറ്റം എന്റെസർക്കാർ പ്രതീക്ഷിക്കുന്നു. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റും കേരളം വലിയ പുരോഗതി നേടിയത് കേരളത്തിന് വലിയ ശിക്ഷയായിരിക്കുകയാണ്. ഈ മേഖലകളിൽ ലഭിച്ചിരുന്ന സഹായം കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നതിൽ നിന്ന് പുരോഗതിയുടെ പേര് പറഞ്ഞ് പിൻവാങ്ങുകയാണ്. സംസ്ഥാനം നേടിയ നേട്ടങ്ങൾ വലിയ നഷ്ടങ്ങളുണ്ടാക്കുന്നതിനുള്ള കാരണമാകരുതെന്നും ഗവർണ്ണർ അഭിപ്രായപ്പെട്ടു. സർക്കാർ ആയിരം ദിവസം പൂർത്തീകരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ പലതും നിറവേറ്റാൻ കഴിഞ്ഞുവെന്നത്അഭിമാനകരമാണെന്നും ഗവർണ്ണർ പറഞ്ഞു നൂറ്റാണ്ടിലെ മഹാപ്രളയം നൂറ്റാണ്ടിലെ മഹാപ്രളയാണ് കേരളം നേരിട്ടത്. സർക്കാർ ലഭ്യമായ എല്ലാ സംവിധാനങ്ങളെയും ഒത്തൊരുമിപ്പിച്ചു കൊണ്ടാണ് പ്രളയത്തെ നേരിട്ടത്. ലക്ഷക്കണക്കിനാന് ആളുകൾ സ്വയമേവ രക്ഷാപ്രവർത്തനത്തിനിറഹ്ങി. 6500 ജീവനുകളെയാണ് മത്സ്യതൊഴിലാളികൾ രക്ഷിച്ചത്. കേരള പോലീസും അഗ്നിശമന സേനയും കേന്ദ്രസേനകളും ഒന്നിച്ചു പ്രവർത്തിച്ച്നിരവധി ജീവനുകളെ രക്ഷിച്ചു. 14000 വീടുകൾ പൂർണ്ണമായും തകർന്നു. 2.5 ലക്ഷം വീടുകൾ ഭാഗികമായി തകർന്നു. പ്രളയത്തിൽ സഹായിച്ച് കേന്ദ്ര സേനക്കും മത്സ്യതൊഴിലാളികൾക്കും നന്ദി. സാലറി ചാലഞ്ചിൽ പങ്കെടുത്തവർക്ക് അഭിനന്ദനം. കൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തിന് പ്രളയത്തെ തടുക്കാനായി. പുനർനിർമ്മാണത്തിന് പണം കണ്ടെത്തുക വൻ വെല്ലുവിളിയാണ്. ലോകബാങ്ക് എഡിബി വായ്പ നേടാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലൂടെ പുനർനിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷിക്കുന്നു.നാല് മുതൽ അഞ്ച്വർഷം പുനർനിർമ്മാണത്തിനായി വേണ്ടി വരും. വളരെ വേഗത്തിൽ കൃത്യമായ ആസൂത്രണത്തോടെ പുനർനിർമ്മാണ പ്രക്രിയ നടക്കുന്നുണ്ട്. ലിംഗ സമത്വം ഉറപ്പാക്കും ലിംഗസമത്വം എന്റെ സർക്കാർ ഉറപ്പു വരുത്തും. പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഉത്തരവ് നടപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നവ്വോത്ഥാന മൂല്യങ്ങളിലൂടെ സ്വായത്തമാക്കിയ പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ. ഇതിന്റെ ഭാഗമായാണ് സംഘടനകളുടെ യോഗം വിളിച്ച് പുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അവർക്ക് സർക്കാർ പിന്തുണ നൽകിയത്. ഇതിന്റെ ഭാഗമായി വനിതാ മതിൽ ഉയർന്നു. ലിംഗസമത്വത്തിനു വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ പ്രതീകമായാണ് വനിതാ മതിൽ സംസ്ഥാനത്തൊട്ടാകെ ഉയർന്നത്. 50 ലക്ഷം വനിതകളാണ് ജാതി മത ഭേദമില്ലാതെ വനിതാ മതിലിൽ പങ്കെടുത്തത്. പുരസ്കാരങ്ങൾ നേട്ടങ്ങൾ നീതി ആയോഗിന്റെഎസ്ഡിജി ഇന്ത്യാ ഇൻഡക്സിൽ ഒന്നാം സ്ഥാനത്താണ് കേരളം. മാനവ വികസന സൂചികയിൽകേരളം ഒന്നാമതാണ്. ട്രാൻസ്ജെൻഡർ പോളിസി കൊണ്ടുവന്ന ആദ്യസംസ്ഥാനമാണ് കേരളം. അഴിമതി ഏറ്റവും കുറവുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം വർഗ്ഗീയ കലാപങ്ങളില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. സൈബർ ഇൻവസ്റ്റിഗേഷനിൽ മികവ് നേടിയ സംസഥാനമാണ്. ജെൻഡർ ബഡ്ജറ്റിങ് കൊണ്ടുവന്ന സംസ്ഥാനം കൂടിയാണ് കേരളം. നാളുകളായി മുടങ്ങിക്കിടന്ന കൊല്ലം ബൈപാസ് പൂർത്തിയാക്കാനായിഗെയിൽ പൈപ്പലൈൻപദ്ധതിയും പുരോഗമിക്കുകയാണ്. ഇത് സർക്കാരിന് നിരവധി പദ്ധതികൾ പൂർത്തിയാക്കാനാകുമെന്ന ആത്മവിശ്വാസം നൽകുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും തുടങ്ങിവെക്കാനായി. content highlights:Kerala Governor customary policy address 2019, P Sadasivam
from mathrubhumi.latestnews.rssfeed http://bit.ly/2sGB3hY
via
IFTTT
No comments:
Post a Comment