ന്യൂഡൽഹി: വ്യാഴാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഒരു സംഘം വിദ്യാർഥികൾ രൂപകൽപന ചെയ്ത കലാംസാറ്റ്-വി 2 വിക്ഷേപിച്ചപ്പോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം രേഖപ്പെടുത്തുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ, നിർമാണ ചെലവു ചുരുങ്ങിയ ഉപഗ്രഹം നിർമിച്ച് ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യയിലെ വിദ്യാർഥികൾ ഉപഗ്രഹവിക്ഷേപണരംഗത്ത് ചുവട് വെച്ചു. ആറു ദിവസത്തിനുള്ളിൽ 12 ലക്ഷം രൂപ മാത്രം ചെലവാക്കി നിർമിച്ച ഉപഗ്രഹത്തിന് ഒരു സാധാരണ തടിക്കസേരയേക്കാൾ ഭാരം കുറവാണ്. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളുടെ ഉപഗ്രഹവിക്ഷേപണത്തിന് ഐഎസ്ആർഒ ഒരു രൂപ പോലും ഈടാക്കിയില്ല. ഇത് ഈ രംഗത്ത് പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്ന വിദ്യാർഥികൾക്ക് പ്രചോദനമാവും. വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തിയാണ് കലാംസാറ്റ് വിക്ഷേപിച്ചിരിക്കുന്നത്.കലാംസാറ്റിന് മുമ്പ് ഈ സംഘം നിർമിച്ച 64 ഗ്രാം ഭാരമുള്ള "ഗുലാബ്ജാമുൻ" നാസ 2017 ൽ വിക്ഷേപിച്ചെങ്കിലും അത് ഭ്രമണപഥത്തിലെത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കലാംസാറ്റിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥി സംഘത്തെ അഭിനന്ദിച്ചു. കലാംസാറ്റിനൊപ്പം മറ്റൊരു ഉപഗ്രഹം കൂടി പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. മൈക്രോസാറ്റ്-ആർ എന്ന ഈ ഉപഗ്രഹം സൈനികാവശ്യങ്ങൾക്കായി ഭൂമിയുടെ ചിത്രങ്ങൾ പകർത്തിയയക്കും. Content Highlights: Built at Rs 12 lakh,weighing 1.2 kg, ISRO,made by students, Kalamsat V2
from mathrubhumi.latestnews.rssfeed http://bit.ly/2RLYEwC
via
IFTTT
No comments:
Post a Comment