യുവെന്റസിന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം; ക്ലബ്ബിനൊപ്പം റൊണാള്‍ഡോയുടെ ആദ്യ കിരീട നേട്ടം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 17, 2019

യുവെന്റസിന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം; ക്ലബ്ബിനൊപ്പം റൊണാള്‍ഡോയുടെ ആദ്യ കിരീട നേട്ടം

ജിദ്ദ: ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം യുവെന്റസിന്. സൗദിയിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ കരുത്തരായ എ.സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് യുവെന്റസ് കിരീടത്തിൽ മുത്തമിട്ടത്. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിന്റെ 61-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിന്റെ വിജയ ഗോൾ നേടിയത്. യുവെന്റസ് ജേഴ്സിയിൽ റൊണാൾഡോ നേടുന്ന ആദ്യ കിരീടമാണിത്. 73-ാം മിനിറ്റിൽ മിലാൻ താരം ഫ്രാങ്ക് കെസ്സി ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അവസാന മിനിറ്റുകളിൽ 10 പേരുമായാണ് മിലാൻ കളിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും ഗോളുകൾ മാത്രം വന്നില്ല. അതിനിടെ യുവെ താരം മാറ്റിയൂഡി സ്കോർ ചെയ്തെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ 61-ാം മിനിറ്റിൽ റോണോയുടെ ഗോളെത്തി. ഹെഡറിൽ നിന്നായിരുന്നു ഗോൾ. വിജയത്തോടെ യുവെന്റസ് ഏറ്റവുമധികം തവണ (എട്ട്) സൂപ്പർ കപ്പ് നേടുന്ന ടീമായി. കോപ്പ ഇറ്റലിയെ ജേതാക്കളും സീരി എ ജേതാക്കളും തമ്മിലാണ് സൂപ്പർ കപ്പ് മത്സരം നടക്കാറുള്ളത്. Content Highlights: cristiano ronaldo seals italian super cup for Juventus


from mathrubhumi.latestnews.rssfeed http://bit.ly/2RWhLmM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages