കരുനാഗപ്പള്ളി: കരിമണൽ ഖനനത്തിന്റെ പേരിൽ വിവാദമായ കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന ജനകീയ സമരം ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്. വരും ദിവസങ്ങളിൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആലപ്പാട്ടെത്തും. സ്ഥലം എം.പി കൂടിയായ കെ.സി വേണുഗോപാൽ ഞായറാഴ്ച സ്ഥലം സന്ദർശിക്കും. രമേശ് ചെന്നിത്തല തിങ്കളാഴ്ചയെത്തുമെന്നാണ് കരുതുന്നത്. നിലവിൽ സി.ആർ മഹേഷാണ് സത്യാഗ്രഹ പന്തലിൽ സമരത്തിന് നേതൃത്വം നൽകുന്നത്. ഖനനം തുടർന്നാൽ ആലപ്പാട് ഭൂപ്രദേശം താമസിക്കാതെ ഇല്ലാതാകുമെന്ന് വ്യക്തമാക്കിയാണ് ജനീകയ സമരം തുടങ്ങിയത്. 70 ദിവസം പിന്നിട്ടതോടെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും സമരം ചർച്ചയായി. ജനകീയ സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേർ സമരപ്പന്തലിൽ എത്തുന്നുണ്ട്. content highlights:Alappad strike congress to participate
from mathrubhumi.latestnews.rssfeed http://bit.ly/2VPjgT2
via
IFTTT
No comments:
Post a Comment