ദൃശ്യം സിനിമ പ്രചോദനമായ കൊലപാതക കേസില്‍ രണ്ട് കൊല്ലത്തിനു ശേഷം പ്രതികള്‍ പിടിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

ദൃശ്യം സിനിമ പ്രചോദനമായ കൊലപാതക കേസില്‍ രണ്ട് കൊല്ലത്തിനു ശേഷം പ്രതികള്‍ പിടിയില്‍

ഇൻഡോർ: യുവതിയുടെ കൊലപാതകത്തിന് അറസ്റ്റിലായ ബിജെപി നേതാവുൾപ്പെടെ അഞ്ചുപേർ അജയ് ദേവ്ഗൺ നായകനായ ദൃശ്യം സിനിമ കണ്ടാണ് കൊലപാതക പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ്. രണ്ടു കൊല്ലം മുമ്പാണ് കൊലപാതകം നടന്നത്. ബിജെപി നേതാവ് ജഗദീഷ് കരോട്ടിയ എന്ന കല്ലു പഹൽവാൻ(65), ജഗദീശിന്റെ മക്കളായ അജയ്(36), വിജയ്(38),വിനയ് (31) ഇവരുടെ സുഹൃത്ത് നീലേഷ് കശ്യപ് (28) എന്നിവരെയാണ് ട്വിങ്കിൾ ദാഗ്രെ(22)യുടെ കൊലപാതകത്തിന് പോലീസ് കസ്റ്റഡിയിലെടുത്തത്. ട്വിങ്കിളിന് മുൻ എംഎൽഎ കൂടിയായ ജഗദീശുമായുണ്ടായിരുന്ന ബന്ധം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധം കുടുംബബന്ധങ്ങളിൽ പ്രശ്നം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ ജഗദീശ് മക്കളുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതിയിട്ടു. കൊലയ്ക്കു ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. അതേസമയത്ത് തന്നെ ഒരു നായയെ കൊന്ന് കുഴിച്ചിടുകയും ചെയ്തു. കുഴിച്ചിട്ടത് മനുഷ്യശരീരമാണെന്ന് ഇവർ വാർത്ത പ്രചരിപ്പിക്കുകയും ചെയ്തു. പോലീസന്വേഷണത്തിൽ നായയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് ട്വിങ്കിളിന്റെ മൃതദേഹം കത്തിച്ച സ്ഥലത്തു നിന്ന് കിട്ടിയ ആഭരണങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ട്വിങ്കിളിന്റെ കൊലപാതകവിവരം പുറത്തറിഞ്ഞത്. ജഗദീശിനേയും മക്കളേയും ശാസ്ത്രീയനുണപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ജഗദീശിന്റെ രാഷ്ട്രീയബന്ധം കാരണമാണ് കൊലപാതകവിവരം പുറത്തറിയാൻ വൈകിയതിന് കാരണമെന്ന് ട്വിങ്കിളിന്റെ ബന്ധുക്കൾ ആരോപിച്ചു. Content Highlights:Watched "Drishyam" Before Murder, Buried Dog To Mislead Probe, Murder, Crime


from mathrubhumi.latestnews.rssfeed http://bit.ly/2TK6kvJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages