കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം തുടരുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ ആർഡിഒ മധ്യസ്ഥ ചർച്ച നടത്തി. ചർച്ചയെതുടർന്ന്പള്ളിക്ക് പുറത്ത് ഉപവാസം നടത്തിയിരുന്ന യാക്കോബായ വിശ്വാസികൾ പഴയ ചാപ്പലിൽ കുർബാന നടത്താൻ തീരുമാനമായി. അതേസമയം ഓർത്തഡോക്സ് വിശ്വാസികൾ പുലർച്ചെ മൂന്ന് മണി മുതൽ പുതിയ പള്ളിക്കകത്ത് നിലയുറപ്പിച്ചിരിക്കയാണ്. പുലർച്ചെ മൂന്ന് മണിമുതലാണ് തർക്കം ആരംഭിക്കുന്നത്. അതിനു ശേഷം സ്ഥിതിഗതികൾ ശാന്തമായിരുന്നു. പിന്നീട് ബാവയുടെ നേതൃത്വത്തിൽ യാക്കോബായ വിഭാഗം പള്ളിക്കു പുറത്ത് ഉപവാസ സമരവുമായി മുന്നോട്ടുപോവുകയായിരുന്നു. അതിനു ശേഷമാണ് ആർഡിഒയുടെ നേതൃത്വത്തിൽസമവായ ചർച്ച നടത്തിയത്. സമവായത്തെ തുടർന്ന് പള്ളിയിൽകുർബാന അർപ്പിക്കാനുള്ള സൗകര്യം ഇരുക്കൂട്ടർക്കും നൽകി. ഇതിന്റെ ഭാഗമായികുർബാന സൗകര്യംയാക്കോബായ വിഭാഗത്തിനുഒരുക്കി കൊടുത്തിരുന്നു. എന്നാൽ ഓർത്തേഡോക്സ് വിഭാഗം വിശ്വാസികളും വൈദികനും പുതിയ പള്ളിയിൽ പൂട്ട് പൊളിച്ച അകത്ത് കടന്നു. ഇതേത്തുടർന്ന് ഇരുവിഭാഗവും പള്ളിക്ക് പരിസരത്ത് തമ്പടിച്ചു.തുടർന്ന് തർക്കം രൂക്ഷമാവുകയായിരുന്നു.നിലവിൽപോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. content highlights:Orthodox Jacobites church dispute, RDO Intervenes
from mathrubhumi.latestnews.rssfeed http://bit.ly/2QJbExA
via
IFTTT
No comments:
Post a Comment