ഇന്ത്യ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയാകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 10, 2019

ഇന്ത്യ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയാകും

ന്യൂഡൽഹി:ഇന്ത്യ 2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയായി ഉയരുമെന്ന് ലോക സാമ്പത്തിക ഫോറം. യു.എസ്., ചൈന എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നിലായിരിക്കും ഇന്ത്യയുടെ സ്ഥാനം. നിലവിൽ 1.5 ലക്ഷം കോടി ഡോളറിന്റെ ഉപഭോക്തൃ വിപണിയാണ് ഇന്ത്യ. ഇത് 2030-ഓടെ ആറു ലക്ഷം കോടി ഡോളറിന്റേതായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2017-ൽ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഏതാണ്ട് 7.5 ശതമാനം ജി.ഡി.പി. വളർച്ചയുമായി ഇപ്പോൾ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയും ഇന്ത്യയാണ്. 2030-ഓടെ രാജ്യത്തെ ആഭ്യന്തര-സ്വകാര്യ ഉപഭോഗം വർധിക്കുമെന്നും ഇത് ജി.ഡി.പി.യുടെ 60 ശതമാനമായി വളരുമെന്നുമാണ് റിപ്പോർട്ട്. രാജ്യത്ത് ഇടത്തരക്കാർ വളരുകയാണെന്നും ഇത് 2.50 കോടി കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റുമെന്നും സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. content highlight:India poised to become third-largest consumer market


from mathrubhumi.latestnews.rssfeed http://bit.ly/2H23mBd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages