ഡൽഹി: ഉപഗ്രങ്ങളുടെ നിർമാണത്തിൽ വിദ്യാർത്ഥികൾക്ക് പ്രവർത്തി പരിചയം നൽകുന്നതിനാി ഐഎസ്ആർഓ യങ് സൈന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമെന്ന് ഐഎസ്ആർ ഓചെയർമാൻ കെ ശിവൻ പറഞ്ഞു. യുവാക്കളെ ഈ മേഖയിലേക്ക് ആകർക്കുന്നതിനായി അമേരിക്കൻ സ്പേയ്സ് ഏജൻസി നാസയെ മാതൃകയാക്കി ഐഎസ്ആർഓ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എട്ടാംതരം വിദ്യാർത്ഥികളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. 29 സംസ്ഥാനങ്ങളിൽ നിന്നും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം പരിപാടിയിലുണ്ടാവും. ഐഎസ് ആർ ഒ ശാസ്ത്രജ്ഞരുടെ ക്ലാസുകൾ കുട്ടികൾക്ക് ലഭിക്കും, കൂടാതെ ഐഎസ്ആർ ഓ ലബോറട്ടറികളിലേക്കും വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. പരിപാടിയുടെ മുഴുവൻ ചിലവും ഐഎസ്ആർഓ വഹിക്കും. ചെറിയ ഉപഗ്രങ്ങളുടെ നിർമാണത്തിന്റെ പ്രവർത്തിപരിചയം വിദ്യാർഥികൾക്ക് ലഭ്യമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും. പരിപാടിയിൽ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉപഗ്രങ്ങൾ ആകാശത്തെത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും കെ ശിവൻ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇൻക്യുബേഷൻ സെന്ററുകൾ സ്ഥാപിക്കും. ത്രിപുരയിലെ അഗർത്തലയിലാവും ആദ്യ ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കുകയെന്നും മെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് ഈ സെന്ററുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2W4WnuL
via
IFTTT
No comments:
Post a Comment