വിഴിഞ്ഞം: പ്രണയനൈരാശ്യത്തെ തുടർന്ന് വിഷം കഴിച്ച ശേഷം മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ച മറുനാടൻ തൊഴിലാളിക്ക് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശി സോളമ(22)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോവളം തൊഴിച്ചൽ ഭാഗത്തെ സ്വകാര്യ പുരയിടത്തിലാണ് സംഭവം. വിഷം കഴിച്ച ശേഷം ഇയാൾ 35 അടിയോളം ഉയരമുള്ള മാവിൽ കയറി ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാസേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല. മരക്കൊമ്പ് ഒടിഞ്ഞ് താഴെ അഗ്നിരക്ഷാസേന നിരത്തിയിരുന്ന ബെഡ്ഡിൽ വീണതിനാൽ അപകടം ഒഴിവായി. വീഴ്ചയിൽ യുവാവിന്റെ കൈക്കും പുറത്തും പരിക്കേറ്റു. യുവാവിനെ രക്ഷിക്കുന്നതിനിടയിൽ ബെഡ് പിടിച്ചിരുന്ന നാട്ടുകാരന്റെ തോളെല്ലിന് പരിക്കേറ്റു. യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അഗ്നിശമന സേന വിഴിഞ്ഞം സ്റ്റേഷൻ ഓഫീസർ ടി.രാമമൂർത്തി, അസി. സ്റ്റേഷൻ ഓഫീസർ ടി.കെ.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. content highlights:vizhinjam bengal youth suicide attempt
from mathrubhumi.latestnews.rssfeed http://bit.ly/2FmdR06
via
IFTTT
No comments:
Post a Comment