റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുനേരെ കശ്മീരില്‍ കല്ലേറ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 27, 2019

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുനേരെ കശ്മീരില്‍ കല്ലേറ്

ശ്രീനഗർ:ഇന്ത്യയുടെ 70-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽപങ്കെടുത്ത് മടങ്ങിയ സ്കൂൾ വിദ്യാർഥികൾക്ക് നേരെ കശ്മീരിൽ കല്ലേറ്.ഗന്ധർബാൽ ജില്ലയിലാണ് സംഭവം. വിദ്യാർഥികൾ സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ഒരുകൂട്ടം ആളുകൾ കല്ലെറിഞ്ഞത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കശ്മീരിൽ വിഘടനവാദികൾ റിപ്പബ്ലിക് ദിനത്തിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.ഇതേത്തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ളമുള്ളവ റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തിച്ചിരുന്നില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരിൽ ഇന്റർനെറ്റ് ബന്ധംവിച്ഛേദിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സുരക്ഷാ സൈനികർക്ക് നേരെ ഭീകരർ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.ഇതേതുടർന്നാണ് വിഘടനവാദികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാൽ സുരക്ഷ കർക്കശമാക്കിയതോടെ മറ്റ് അക്രമസംഭവങ്ങൾ കശ്മീരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. Content Highlights:Stone Throwers Attack Bus Ferrying Children from Republic Day Function in Central Kashmir


from mathrubhumi.latestnews.rssfeed http://bit.ly/2UfWfqI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages