ലണ്ടൻ: വിമാനയാത്രക്കിടെ കാണാതായ അർജന്റീനൻ ഫുട്ബോൾ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ലഭിച്ച എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിൽ സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുകയാണെന്നും ഗേർണെസി പോലീസ് വ്യക്തമാക്കി. ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതരാകുകയായിരുന്നെന്നും ഗേർണെസി പോലീസ് ചൂണ്ടിക്കാട്ടി. ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേക്കുള്ള യാത്രാമധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാർഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സാലെ. കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് കാർഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസിൽ നിന്ന് സാലെയെ വാങ്ങിയത്. നാന്റെസിൽ നിന്ന് വിമാനം പ്രാദേശിക സമയം തിങ്കളാഴ്ച്ചവൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിൾ ടർബൈൻ എഞ്ചിനുള്ള പൈപ്പർ പി.എ-46 മാലിബു ചെറുവിമാനമാണ് കാണാതായത്. ഇതിൽ സാലെയെക്കൂടാതെ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്,മറ്റു യാത്രക്കാരൊന്നുമില്ലായിരുന്നു. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും തകരാൻ പോകുകയാണെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് സാലെ അയച്ച സന്ദേശം. പേടിയാകുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോ എന്ന് അറിയില്ലെന്നും സന്ദേശത്തിൽ സാലെ പറയുന്നുണ്ട്. Read More:അർജന്റിനിയൻ താരം സഞ്ചരിച്ച ചെറുവിമാനം കാണാതായി; പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം Read More:ബോയ്സ്, എനിക്ക് പേടിയാകുന്നു, ഈ വിമാനം തകർന്നുവീഴുമെന്നാണ് തോന്നുന്നത് Read More:സാലെയെ കാണാതായതിൽ ദുരൂഹത, ഫുട്ബോൾ മാഫിയയെക്കുറിച്ച് അന്വേഷിക്കണം-മുൻ കാമുകി. Content Highlights: Search for missing plane Cardiff star Emiliano Sala ended by police
from mathrubhumi.latestnews.rssfeed http://bit.ly/2DxqPqu
via
IFTTT
No comments:
Post a Comment