ബീച്ചുകളിലെ മദ്യപാനത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഗോവ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

ബീച്ചുകളിലെ മദ്യപാനത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഗോവ

പനാജി: ഗോവയിലെ ബീച്ചുകളിൽ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാനസർക്കാർ. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നൽകി. രജിസ്ട്രേഷൻ ഓഫ് ടൂറിസം ട്രേഡ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ബീച്ചുകളിൽ മദ്യപാനത്തിനും പാചകം ചെയ്യലിനും സർക്കാർ നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നത്. ജനുവരി 29നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഭേദഗതി സഭയിൽ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹർ അജ്ഗാവോങ്കാർ പറഞ്ഞു. ബീച്ചുകളിൽ കുപ്പികൾ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. content highlights: goa govt to ban boozing and cooking in beach


from mathrubhumi.latestnews.rssfeed http://bit.ly/2RKTG38
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages