ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയിൻ എഫ്.സി.ക്കെതിരേ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ഹോംഗ്രൗണ്ടിൽ ചെന്നൈയിൻ എഫ്.സി.യെ പരാജയപ്പെടുത്തിയത്. 87-ാം മിനിറ്റിൽ ഒഗ്ബെച്ചേയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. ഗോളൊന്നും പിറക്കാതിരുന്ന ആദ്യപകുതിക്ക് ശേഷം ചെന്നൈയുടെ ഗോൾവല ലക്ഷ്യമാക്കി നീങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ഗുവാഹത്തിയിലെ സ്റ്റേഡിയത്തിൽ കണ്ടത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ആതിഥേയർ ബോൾ പൊസെഷനിലും മുന്നിട്ടുനിന്നു. ഒടുവിൽ 87-ാം മിനിറ്റിലാണ് നോർത്ത് ഈസ്റ്റ് ചെന്നൈയിൻ ഗോൾവല ചലിപ്പിച്ചത്. Content Highlights:isl north east united beats chennaiyin fc
from mathrubhumi.latestnews.rssfeed http://bit.ly/2RgH5Qj
via
IFTTT
No comments:
Post a Comment