ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി കർണാടകത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താനും ഗവർണർ ഭരണം കൊണ്ടുവരാനും ബിജെപിയും ആർഎസ്എസും അടക്കമുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. എന്നാൽ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പക്ഷത്തുനിന്ന് ഒരു എംഎൽഎയെ കൊണ്ടുപോയാൽ വേറെ പത്തു പേർ അവരുടെ പക്ഷത്തുനിന്ന് ഇവിടേയ്ക്കു വരും- അദ്ദേഹം പറഞ്ഞു.ചിലരെ പ്രലോഭിപ്പിച്ചും മറ്റുചിലർക്ക് പണംകൊടുത്തും ചിലരെ അധികാരം ഉപയോഗിച്ചും മറ്റുചിലരെ ഭീഷണിപ്പെടുത്തിയുമാണ് തങ്ങൾക്കൊപ്പം കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നത്. ഇത് ബിജെപിയുടെ പതിവുരീതിയാണ്. ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പയാണ് ഇതിനു ചുക്കാൻപിടിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. തങ്ങൾക്കൊപ്പം ചേരുന്നതിന് ഒരു കോൺഗ്രസ് എം.എൽ.എയ്ക്ക് ബി.ജെ.പി. സമ്മാനം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് കോൺഗ്രസ് എം.എൽ.എയ്ക്ക് ഫോൺ സന്ദേശം ലഭിച്ചത്. എവിടേക്കാണ് സമ്മാനം കൊടുത്തയക്കേണ്ടതെന്നായിരുന്നു ഫോണിലൂടെ ചോദിച്ചത്. ബി.ജെ.പി. സംസ്ഥാന നേതൃത്വവും ബി.എസ്. യെദ്യൂരപ്പയുമാണ് ഈ നീക്കങ്ങൾക്കുപിന്നിലെന്നും കുമാരസ്വാമി പറഞ്ഞു. സമ്മാനം നിരസിച്ച കോൺഗ്രസ് എം.എൽ.എ. ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നും 2008-ലേതിന് സമാനമായി എം.എൽ.എമാരെ വിലക്കെടുക്കാനാണ് യെദ്യൂരപ്പയുടെ നീക്കമെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ എന്ത് സമ്മാനമാണ് ബി.ജെ.പി. വാഗ്ദാനം ചെയ്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. Content Highlights:Mallikarjun Kharge, BJP Poaching Karnataka, Congress, Operation Kamala
from mathrubhumi.latestnews.rssfeed http://bit.ly/2DAws7f
via
IFTTT
No comments:
Post a Comment