ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ്ട്രംപ് രാജിവെച്ചുവെന്ന വാർത്തയുമായി വാഷിങ്ടണിലെ വിവിധ ഭാഗങ്ങളിൽ വാഷിങ്ടൺ പോസ്റ്റ്പത്രത്തിന്റെ വ്യാജ പതിപ്പുകൾപുറത്തിറങ്ങി.. അൺപ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി പുറത്തിറങ്ങിയ പത്രം വൈറ്റ് ഹൗസിനു മുന്നിലും വിതരണം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ബുധനാഴ്ചയാണ് ട്രംപ് രാജിവെച്ചുവെന്ന വാർത്തയുമായി വാഷിങ്ടൺ പോസ്റ്റ്പത്രത്തിന്റെ വ്യാജ എഡിഷൻ പുറത്തിറങ്ങുന്നത്. മെയ് 1. 2019 എന്ന ഡേറ്റ്ലൈനൊടുകൂടിയാണ് പത്രം പുറത്തിറങ്ങിയത്. ഒറ്റ നോട്ടത്തിൽ വാഷിങ്ടൺ പോസ്റ്റ് ആണെന്ന തോന്നുന്ന പത്രത്തിന്റെ ഡേറ്റ്ലൈൻ മാത്രമാണ് വായനക്കാരന് സംശയം തോന്നിപ്പിക്കുകയുള്ളൂ. പത്രത്തിലുടനീളം ട്രംപ് വിരുദ്ധ വാർത്തകളായിരുന്നു. ഒന്നാം പേജിലെ ആദ്യ കോളം തന്നെ ട്രംപ് രാജിവെച്ചതിനെ തുടർന്ന് ലോകത്താകമാനം നടക്കുന്ന ആഘോഷ പരിപാടികളാണ് വാർത്തയാക്കിയത്. പത്രത്തിന്റെ ഡിജിറ്റൽ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ബുധനാഴ്ച ഉച്ചയോടു കൂടി ഓഫ്ലൈനായി. FAKE NEWS-PAPER: A clever imitation of the Washington Post is circulating around town. It's put out by a satirical group called the “Yes Men.” Some are not amused. “I find folks trying to imitate the Post with truly fake news quite unhelpful,” says Geoff Dabello. #fake #washpo pic.twitter.com/PwsKDSVsu8 — Richard Reeve (@abc7Richard) January 16, 2019 രാജ്യത്തുടനീളമുള്ള സ്ത്രീ പ്രതിഷേധക്കാരുടെ പ്രക്ഷോഭത്തെ തുടർന്നാണ് ട്രംപിന്റെ രാജിവാർത്തയെന്നും വ്യാജ റിപ്പോർട്ടിൽപറയുന്നു. സൗജന്യമായാണ് ഇവർ പത്രം വിതരണം ചെയ്തത്. അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന വനിതാ മാർച്ചിന്റെ പ്രചാരണത്തിന്റെഭാഗമായാണ് ഇത്തരമൊരു വ്യാജ പത്രംഇറക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. WATCH: Activists hand out fake Washington Post newspapers near the White House with the headline "Unpresidented: Trump Hastily Departs White House, Ending Crisis" 📹: Sara Kenigsberg/ @skenigsberg pic.twitter.com/7p2rV2RwK8 — TicToc by Bloomberg (@tictoc) January 16, 2019 "ട്രംപ് വൈറ്റ് ഹൗസ് വിട്ടു, പ്രതിസന്ധി ഘട്ടം അവസാനിച്ചു, വാഷിങ്ൺ പോസ്റ്റിൽനിങ്ങൾവിശ്വസിച്ചേ മതിയാവൂ" എന്ന് വിളിച്ചു പറഞ്ഞ് ക്യാമ്പയിനിങ്ങിന്റെ ഭാഗമായവർ പത്രം വിതരണം ചെയ്യുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. വാഷിങ്ടൺ ഡിസി വാഷിങ്ടൺ പോസ്റ്റിന്റെ വ്യാജ എഡിഷൻ പുറത്തിറക്കിയിട്ടുണ്ടെന്നും അവരുടെ വെബ്സൈറ്റും പത്രത്തിന്റെ സൈറ്റിനെഅനുകരിച്ച പുറത്തിറക്കിയിട്ടുണ്ടെന്നും വാഷിങ്ടൺ പോസ്റ്റ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. വിതരണം ചെയ്യുന്നത് വാഷിങ്ടൺ പോസ്റ്റിന്റെ ഉത്പന്നങ്ങളല്ലെന്നും വിഷയം ഗൗരവമായി പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്നും ട്വീറ്റിൽ അവർ കുറിച്ചു. There are fake print editions of The Washington Post being distributed around downtown DC, and we are aware of a website attempting to mimic The Post's. They are not Post products, and we are looking into this. — Washington Post PR (@WashPostPR) January 16, 2019 ന്യൂസ് വീക്കിൽ പ്രവർത്തിക്കുന്ന യുഎസ് മാധ്യമപ്രവർത്തക രാംസേ ടച്ച്ബറി വ്യാജ പത്രത്തിനു പിന്നിൽ പ്രവർത്തിച്ചവരുമായി നേരിട്ട് സംസാരിച്ചെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. നിരവധി ആക്ടിവിസ്റ്റുകൾ ചേർന്നുള്ള പദ്ധതിയായിരുന്നുവെന്നാണ് ആക്ടിവിസ്റ്റ് ലിസാ ഫിതിയൻ രാംസേയോട് പറഞ്ഞത്. content highlights:Trump resigns, worldwide celebrations: Fake Washington Post edition
from mathrubhumi.latestnews.rssfeed http://bit.ly/2T1dr3c
via IFTTT
Thursday, January 17, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി 'വാഷിങ്ടൺ പോസ്റ്റ്'
ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി 'വാഷിങ്ടൺ പോസ്റ്റ്'
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment