ശ്രീനഗർ: ആഗോള തലത്തിൽ അടുത്തിടെ ഏറ്റവും ജനപ്രീതിയാർജിച്ച വീഡിയോ ഗെയിം ആണ് പ്ലെയർ അൺനൗൺസ് ബാറ്റിൽ ഗ്രൗണ്ട് അഥവ പബ്ജി. ഏതൊരു വീഡിയോ ഗെയിമിനേയും പോലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുനിടയിലാണ് പബ്ജിയ്ക്ക് പ്രചാരമുള്ളത്. എന്നാൽ ഇപ്പോഴിതാ ഒരു വിദ്യാർഥി സംഘടന തന്നെ പബ്ജിയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നു. പബ്ജി ഗെയിം ഉടനടി നിരോധിക്കണമെന്ന ആവശ്യവുമായി ഗവർണർ സത്യപാൽ നായിക്കിനെസമീപിച്ചിരിക്കുകയാണ് ജമ്മു-കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ. ഗെയിം വലിയ ആസക്തിയുണ്ടാക്കുന്നുണ്ടെന്നും പത്താംതരം, പ്ലസ് ടു പരീക്ഷകളിലെ വിദ്യാർത്ഥികളുടെ മോശം പ്രകടനത്തിന് അത് കാരണമാകുന്നുവെന്നും സംഘടന ആരോപിക്കുന്നു. പബ്ജി ഗെയിമിനെ മയക്കുമരുന്നിനോടും ഇവർ താരതമ്യം ചെയ്യുന്നു. പരീക്ഷകളിൽ മോശം പ്രകടനം ഉണ്ടായ ഉടൻ തന്നെ പബ്ജി ഗെയിം നിരോധിക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയുപം സ്വീകരിച്ചിട്ടില്ല. അസോസിയേഷൻ ഡെപ്യൂട്ടി ചെയർമാൻ റഫീഖ് മഖ്ദൂമി പറഞ്ഞു. മയക്കുമരുന്നുകളോടുള്ള ആസക്തിയേക്കാൾ ഈ ഗെയിമിനോടുള്ള ആസക്തി കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നു. യുവാക്കൾ 24 മണിക്കൂറും ഒന്നും ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കുന്നതാണ് നമ്മൾ കാണുന്നത്. അസോസിയേഷൻ പറഞ്ഞു. ഭാവി തുലയ്ക്കുന്ന ഗെയിം എന്നാണ് ജമ്മു-കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ ചെയർമാൻ അബ്രാർ അഹമ്മദ് ഭട്ട് പബ്ജി ഗെയിമിനെ വിശേഷിപ്പിച്ചത്. പബ്ജി ഗെയിമിന് സ്വീകാര്യത ലഭിച്ചു തുടങ്ങിയ നാൾ മുതൽ ഗെയിമിനെതിരെയുള്ള വിമർശനങ്ങളും ശക്തമാവുന്നുണ്ട്. മുംബൈയിൽ ഗെയിം നിരോധിച്ചുവെന്ന വാർത്തകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. അതേസമയം അമിതമായ സ്മാർട്ഫോൺ ഉപയോഗം എന്ന വസ്തുത പരിഗണിക്കാതെയാണ് വിദ്യാർത്ഥി സംഘടന പബ്ജി ഗെയിമിനെ മാത്രം പഴിചാരുന്നതെന്ന നിരീക്ഷണമുണ്ട്. അതുകൊണ്ടുതന്നെ പബ്ജി ഗെയിം നിരോധിക്കാൻ സംഘടന ചൂണ്ടിക്കാണിച്ച കാരണം ആവശ്യമായ പിൻബലമില്ലാത്തതാണ്. Content Highlights:Poor Exam Results, Student Body Seeks PUBG Ban
from mathrubhumi.latestnews.rssfeed http://bit.ly/2MfSf6L
via
IFTTT
No comments:
Post a Comment