കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കോഴിക്കോട് മിഠായിത്തെരുവിലും വലിയങ്ങാടിയിലും കൊച്ചി ബ്രോഡ് വേയിലുംവ്യാപാരികൾ കടതുറന്നു. ഹർത്താൽ ദിനത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പത്തു മണിയോടെ വ്യാപാരികൾ സംഘടിച്ചെത്തി മിഠായിത്തെരുവിലെ ഒരു കട തുറന്നത്. ഗ്രാൻഡ് ബസാറിലെ കടകളിൽ ഒന്നാണ് തുറന്നത്. വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വൈകാതെ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.പോലീസിന്റെ സംരക്ഷണം നൽകാമെന്ന് ഏറ്റിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കച്ചവടം എത്ര ലഭിക്കും എന്നതല്ല, ഹർത്താലിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് കടകൾ തുറക്കുന്നത്. ഏതെങ്കിലും ഒരു പാർട്ടിയോടുള്ള വിയോജിപ്പല്ല ഇതിനു പിന്നിലെന്നും വ്യാപാരികൾ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ കടകളും തുറന്നുപ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞിരുന്നു. ഹർത്താലിനോട് സഹകരിക്കില്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) അറിയിച്ചിരുന്നു. Content Highlights:shops opened at kozhikode, kerala hartal, BJP, Sabarimala Women entry
from mathrubhumi.latestnews.rssfeed http://bit.ly/2F6pHer
via
IFTTT
No comments:
Post a Comment