തിരുവനന്തപുരം/കോഴിക്കോട്: ബി.ജെ.പി പിന്തുണയോടെ ശബരിമല കർമസമിതി നടത്തുന്ന ഹർത്താലിൽസംസ്ഥാനത്ത് പരക്കെ അക്രമം. മലപ്പുറം തവനൂരിൽ സിപിഎം ഓഫീസിന് തീയിട്ടു.പാലക്കാട് വെണ്ണക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി.ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്. തിരുവനന്തപുരത്ത് ട്രയിനിൽ സ്ത്രീകുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനി പാത്തുമ്മയാണ് മരിച്ചത്. ഇവരെആശുപത്രിയിലെത്തിക്കാൻ സമയത്ത് ആംബുലൻസ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. രാവിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ അയ്യപ്പൻമാർ അടക്കമുള്ള യാത്രക്കാർ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്. ചിലയിടങ്ങളിൽ ചെറിയ തോതിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. കോഴിക്കോട് പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ ദേശീയപാതയിൽ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡിൽ ടയറുകൾ കത്തിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കെഎസ്ആർടിസിയുടെയും കാറിന്റെയും ചില്ലുകൾ തകർത്തു. പേരാമ്പ്രയിൽ കെഎസ്ആർടിസിക്കു നേരെയും ഡിവൈഎഫ്ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് പോകുന്നവർക്ക് പോലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി സർവീസ് നടത്താൻ തയ്യാറായാൽ സംരക്ഷണം നൽകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ ബിജെപി-ശബരിമല കർമസമിതി പ്രവർത്തകർ പ്രകടനം നടത്തും. കൊട്ടാരക്കര പള്ളിക്കലിലും, കോട്ടാത്തലയിലും ബിജെപി-ഡിവൈഎഫ്ഐ സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റു. കോട്ടാത്തലയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ കാറിനു നേരയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പമ്പയിൽ അയ്യപ്പ ഭക്തൻമാർക്കായി കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.പതിഷേധവും ഹർത്താൽ ആചരണവും സമാധാനപരമായിരിക്കണമെന്നുബി.ജെ.പി. സംസ്ഥാനകമ്മിറ്റി അഭ്യർഥിച്ചു. വ്യാഴാഴ്ച കരിദിനമാചരിക്കാൻ യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. പാൽ, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീർഥാടകരെയും ഹർത്താലിൽനിന്ന് ഒഴിവാക്കി. സഹകരിക്കില്ലെന്ന് വ്യാപാരികൾ വ്യാഴാഴ്ച നടക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു. എല്ലാ കടകളും തുറന്നുപ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ എം.എൽ.എ., സെക്രട്ടറി ഇ.എസ്. ബിജു എന്നിവർ അറിയിച്ചു. പോലീസ് സംരക്ഷണം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹർത്താലിനോട് സഹകരിക്കില്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) അറിയിച്ചു. ട്രാവൽ, ടൂറിസം മേഖല സാധാരണപോലെ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് സി.എസ്. വിനോദ് പറഞ്ഞു. കടകൾ അടപ്പിച്ചാൽ അറസ്റ്റ് -ഡി.ജി.പി. അക്രമം നടത്തുകയോ സഞ്ചാരം തടസ്സപ്പെടുത്തുകയോ ചെയ്താൽ കർശനനടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പൊതുമുതൽ നശിപ്പിക്കുന്നവരിൽ തുല്യമായ തുക ഈടാക്കാൻ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ സ്വത്തുവകകളിൽനിന്നോ നഷ്ടം ഈടാക്കും. അക്രമത്തിന് മുതിരുകയോ നിർബന്ധമായി കടകളും സ്ഥാപനങ്ങളും അടപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ അറസ്റ്റുചെയ്യും. കടകൾ തുറന്നാൽ സംരക്ഷണം നൽകും. ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. Content Highlights:Sabarimala Issue, Hartal in Kerala starts, Sabarimala Women Entry
from mathrubhumi.latestnews.rssfeed http://bit.ly/2LNBLT7
via
IFTTT
No comments:
Post a Comment