തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ഹർത്താലിനു തുല്യമായി. ഇന്നും പണിമുടക്കിയ തൊളിലാളികൾ ട്രെയിനുകൾ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ്പ്രസുൾ തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരു ട്രെയിനുകളും 40 മിനിട്ട് വൈകിയാണ് ഓടുന്നത്. കളമശ്ശേരിയിൽ കോട്ടയെ-നിലമ്പൂർ പാസഞ്ചർ തടഞ്ഞു. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതായതോടെ ജനജീവിതം താറുമാറായി. ചിലയിടങ്ങളിൽ കടകൾ തുറന്നിട്ടുണ്ട്. ഇന്നലെ പണിമുടക്കിയ തൊഴിലാളികൾ, കടകൾ അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങളും തീവണ്ടികളും തടയുകയും ചെയ്തിരുന്നു. സർക്കാർ ഓഫീസുകൾ മിക്കതും ശൂന്യമായിരുന്നു. ബാങ്കുകളുടെ പ്രവർത്തനവും സ്തംഭിച്ചു. വാഹനങ്ങൾ തടയില്ലെന്നും കടകൾ അടപ്പിക്കാൻ ശ്രമിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്വാക്കായി. മലപ്പുറം മഞ്ചേരിയിൽ കടയടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. വർക്കല റെയിൽവേസ്റ്റേഷന് മുൻവശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടയ്ക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിവെച്ചു.കൊച്ചിയിൽ മെട്രോ സർവീസുകൾ തടസ്സപ്പെട്ടില്ല. ഓൺലൈൻ ടാക്സികളും സർവീസ് നടത്തി. content highlights:Central Trade Unions two-day nationwide strike
from mathrubhumi.latestnews.rssfeed http://bit.ly/2VyqSJz
via
IFTTT
No comments:
Post a Comment