മതവിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്ന് തുൾസി ഗബ്ബാർഡ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 29, 2019

മതവിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്ന് തുൾസി ഗബ്ബാർഡ്

വാഷിങ്ടൺ: ഹിന്ദുത്വ ദേശീയവാദിയായതിനാൽ മതവിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്ന് ഇന്ത്യൻ വംശജയും യു.എസ്. കോൺഗ്രസ് അംഗവുമായ തുൾസി ഗബ്ബാർഡ്. യു.എസ്. കോൺഗ്രസിലെ ആദ്യ ഹിന്ദുഅംഗം കൂടിയായ തുൾസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുവായതിന്റെ പേരിൽ ഏതാനും മാധ്യമങ്ങൾ തന്നെ മനഃപൂർവം ലക്ഷ്യമിടുന്നുണ്ട്. തന്നെ പിന്തുണയ്ക്കുന്ന ഹിന്ദു പേരുകളുള്ള ആളുകളെ അവർ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന് യു.എസിലെ മതാധിഷ്ഠിത പത്രത്തിലെഴുതിയ ലേഖനത്തിൽ അവർ പറഞ്ഞു. 'അമേരിക്കൻ ഹിന്ദുക്കൾക്കെതിരേ അവർ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ നടത്തിയ കൂടിക്കാഴ്ചയാണ് ഇതിനുള്ള തെളിവായി അവർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ, ഹില്ലരി ക്ലിന്റൺ, പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തുടങ്ങിയവരൊക്കെയും മോദിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. യു.എസ്. കോൺഗ്രസിലെ ആദ്യഹിന്ദു അംഗമായതിൽ അഭിമാനമുണ്ട്. ഇപ്പോൾ യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഹിന്ദു-അമേരിക്കൻ അംഗമാകാനും പോകുന്നു' -തുൾസി പറഞ്ഞു. പ്രചാരണത്തിന് തുടക്കംകുറിച്ച് കമലാ ഹാരിസ് 2020-ൽ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന് തുടക്കംകുറിച്ച് ഇന്ത്യൻ വംശജയും സെനറ്റംഗവുമായ കമലാ ഹാരിസ്. ഞായറാഴ്ച ഓക്ലൻഡിൽ നടന്ന റാലിയിലാണ് അവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കംകുറിച്ചത്. യു.എസിന്റെ സ്വപ്നങ്ങളും ജനാധിപത്യവും മുൻപില്ലാത്ത തരത്തിൽ ഭീഷണി നേരിടുകയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെയും ജനാധിപത്യ സംവിധാനത്തെയും അട്ടിമറിക്കുന്ന നേതാക്കളുള്ള യു.എസ്. തങ്ങളുടേതല്ലെന്നും കമലാ ഹാരിസ് റാലിയിൽ പറഞ്ഞു. Content Highlights:Tulsi Gabbard decides to run for United States of America Presidency


from mathrubhumi.latestnews.rssfeed http://bit.ly/2B9olNr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages