അറബി പഠിപ്പിക്കാൻ ഇവിടെയുണ്ട് സുരേഷും ചിത്രയും അമൃതയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 29, 2019

അറബി പഠിപ്പിക്കാൻ ഇവിടെയുണ്ട് സുരേഷും ചിത്രയും അമൃതയും

തിരൂരങ്ങാടി: സുരേഷ്കുമാർ, ചിത്ര, അമൃത. അവരാണ് ഇനി മലപ്പുറം ചെമ്മാട് തൃക്കുളം ഗവ. ഹൈസ്കൂളിലെ അറബി അധ്യാപകർ. അറിവ് നേടുന്നതിനും അതു പകരുന്നതിനും അതിരുകളില്ലെന്നു തെളിയിക്കുകയാണ് ഇവിടെ മൂന്ന് അധ്യാപകർ. ആർക്കും പഠിക്കാനും പഠിപ്പിക്കാനും കഴിയുന്നതാണ് ഏതൊരു ഭാഷയെന്നും പഠിപ്പിച്ചുതരുന്നു ഈ അധ്യാപകർ. പി.എസ്.സി. വഴിയാണ് ഹൈസ്കൂളിലെ എൽ.പി. വിഭാഗത്തിൽ കെ.പി. സുരേഷ്കുമാർ, എസ്. ചിത്ര, ബി.എസ്. അമൃത എന്നിവർ അറബി അധ്യാപകരായത്. അറബി ഭാഷ ഇസ്ലാംമത വിശ്വാസികളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. അറബി പഠിക്കുന്നവരിലും പഠിപ്പിക്കുന്നവരിലും വലിയൊരുവിഭാഗവും മുസ്ലിങ്ങളായിരിക്കും. അവിടെയാണ് തൃക്കുളം ഗവ. ഹൈസ്കൂളിലെ അറബി അധ്യാപകരായി ഇവരുടെ കടന്നുവരവ്. കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടവർ. ഖുർആനും ഹദീസും പഠിച്ചിട്ടുമുണ്ട്. തികഞ്ഞ സന്തോഷത്തോടെയാണ് ഈവഴി തിരഞ്ഞെടുത്തതെന്ന് മൂവരും പറയുന്നു. വേങ്ങരയ്ക്കടുത്ത് മണ്ണിൽപിലാക്കൽ സ്വദേശിയായ കെ.പി. സുരേഷ്കുമാർ 2000-ത്തിലാണ് തൃക്കുളം സ്കൂളിൽ അറബി അധ്യാപകനായെത്തിയത്. അന്തരിച്ച മുൻ എം.എൽ.എയും മുൻ പി.എസ്.സി. അംഗവുമായ കെ.പി. രാമന്റെ മകനാണ്. തിരൂരങ്ങാടി യത്തീംഖാനയ്ക്ക് കീഴിലെ ഓറിയന്റൽ സ്കൂളിലായിരുന്നു എൽ.പി. തലം മുതൽ പത്താം ക്ലാസുവരെ പഠിച്ചത്. ഒന്നും രണ്ടും ഭാഷകളായി അറബി മാത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. ചിത്രയും അമൃതയും കഴിഞ്ഞദിവസമാണ് പി.എസ്.സി. നിയമനംകിട്ടി ഇവിടെയെത്തിയത്. കൊല്ലം പിറവന്തൂർ സ്വദേശിയായ ചിത്രയും തിരുവനന്തപുരം മടത്തറ ഇലവുപാലം സ്വദേശിയായ ബി.എസ്. അമൃതയും കാലിക്കറ്റ് സർവകലാശാലയുടെ അഫ്സൽ ഉലമ കഴിഞ്ഞവരാണ്. കൗതുകത്തോടെ സമീപിച്ച ഒരു ഭാഷയെ അനായാസേന കൈകാര്യംചെയ്യാനായതിലും കുട്ടികൾക്കതു പകർന്നുനൽകാൻ കഴിയുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. മികച്ച അധ്യാപകരെ സ്കൂളിന് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പ്രഥമാധ്യാപകൻ സി. മുബാറക് അലിയും രക്ഷിതാക്കളും. content highlights:Arabic teaching,malappuram chemmmadu thrikkulam govt.school


from mathrubhumi.latestnews.rssfeed http://bit.ly/2WoxUAR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages