തിരുവനന്തപുരം: കാൽനൂറ്റാണ്ടായി അകന്നുനിൽക്കുന്ന സീറ്റുകൾ തിരിച്ചുപിടിക്കാൻ പ്രമുഖരെ മത്സരിപ്പിക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസിൽ അഭിപ്രായം. വലിയ ഭൂരിപക്ഷത്തിനും ചെറിയ വോട്ടുകൾക്കും തോറ്റിട്ടുള്ളതും എന്നാൽ കാൽനൂറ്റാണ്ടായി പാർട്ടി ജയിച്ചിട്ടില്ലാത്തതുമായ സീറ്റുകളിൽ പാർട്ടി വോട്ടുകൾക്ക് അപ്പുറം പിന്തുണ ആർജിക്കാൻ കഴിവുള്ളവരെയാണ് തേടുന്നത്. തിരുവനന്തപുരത്ത് ശശി തരൂർ മൂന്നാം ഊഴത്തിനുള്ള തയാറെടുപ്പിലാണ്. ഒരു ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു തരൂരിന്റെ ആദ്യ ജയം. പൊതുപ്രവർത്തകർ മാത്രമല്ലാതെ, വിവിധ ശ്രേണികളിലുള്ള പ്രമുഖരെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശവും ഈ ശ്രമങ്ങൾക്ക് ഊർജംപകരുന്നു. ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ പാർട്ടിക്ക് പുറത്തുള്ള പ്രമുഖരെ പരീക്ഷിക്കണമെന്ന ചിന്തയാണ് മുറുകുന്നത്. ആറ്റങ്ങലിൽ ഗവ. സെക്രട്ടറിയായ ബിജു പ്രഭാകറും പാലക്കാട്ട് വിദേശകാര്യ സർവീസിലുള്ള വേണു രാജാമണിയെയും മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടങ്ങിയിട്ടില്ല. കോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ. സമർഥനായ ഉദ്യോഗസ്ഥനെന്ന് പേരുകേട്ട ഇദ്ദേഹം നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ ഉദ്യോഗസ്ഥനാണ്. എറണാകുളം മഹാരാജാസ് കോളേജിലും ജെ.എൻ.യു.വിലും യൂണിയൻ ഭാരവാഹിയായിരുന്ന വേണു രാജാമണി ദുബായിൽ സ്ഥാനപതിയും മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടിറിയുമായിരുന്നു. നിലവിൽ നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയാണ്. ഫുട്ബോൾ താരം ഐ.എം. വിജയനെ ആലത്തൂരിൽ നിർത്താനും ആലോചിക്കുന്നുണ്ട്. രാഷ്ട്രീയത്തിലില്ലെങ്കിലും നിർബന്ധിച്ചാൽ അദ്ദേഹം മത്സരിക്കാൻ തയാറായേക്കുമെന്നാണ് നേതാക്കളുടെ ചിന്ത. ആറ്റിങ്ങലിൽ സിറ്റിങ് എം.എൽ.എ. അടൂർ പ്രകാശ്, പാലക്കാട്ട് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഓരോ സീറ്റും നിർണായകമായ തിരഞ്ഞെടുപ്പിൽ കടുത്തമത്സരം നേരിടുന്ന മണ്ഡലങ്ങളിൽ പതിവുകൾ ലംഘിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ആറ്റിങ്ങലിന്റെ പൂർവരൂപമായിരുന്ന ചിറയിൻകീഴിൽ 89-ൽ തലേക്കുന്നിൽ ബഷീർ വിജയിച്ചശേഷം കോൺഗ്രസ് ജയിച്ചിട്ടില്ല. മുമ്പ് ഒറ്റപ്പാലമായ ആലത്തൂർ മണ്ഡലത്തിൽ 91-ൽ കെ.ആർ. നാരായണനാണ് കോൺഗ്രസിൽനിന്നുള്ള അവസാന വിജയി. അദ്ദേഹം ഉപരാഷ്ട്രപതിയായപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽത്തന്നെ മണ്ഡലം കൈവിട്ടുപോയി. പാലക്കാട് വി.എസ്. വിജരാഘവൻ 91-ൽ ജയിച്ചശേഷം യു.ഡി.എഫിന് ശനിദശയാണ്. Content Highlights:congress election planning in kerala
from mathrubhumi.latestnews.rssfeed http://bit.ly/2BasxMD
via
IFTTT
No comments:
Post a Comment