കൊള്ളക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ച അധ്യാപകനെ തിരിച്ചെടുക്കാന്‍ കമല്‍നാഥിന്റെ നിര്‍ദേശം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

കൊള്ളക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ച അധ്യാപകനെ തിരിച്ചെടുക്കാന്‍ കമല്‍നാഥിന്റെ നിര്‍ദേശം

ഭോപ്പാൽ: തന്നെ കൊള്ളക്കാരനെന്ന് വിളിച്ച സ്കൂൾ പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. വീഡിയോ വൈറലായതോടെയാണ് അധ്യാപകന് സസ്പെൻഷൻ ലഭിച്ചത്. സസ്പെൻഷൻ പിൻവലിക്കാൻ നിർദേശം നൽകിയ കമൽനാഥ് അദ്ദേഹത്തെ ഉപദേശിക്കാനും മറന്നില്ല. ജബൽപൂരിലെ ഒരു സ്കൂൾ പ്രിൻസിപ്പാൾ എന്നെ കൊള്ളക്കാരനെന്ന് വിളിക്കുന്ന ഒരു വീഡിയോ പ്രചരിപ്പിച്ചെന്നും അതിന് അയാളെ സസ്പെൻഡ് ചെയ്തെന്നുമാണ് അറിയാൻ സാധിച്ചത്. എന്നാൽ ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് ആർക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട് അതുകൊണ്ട് തന്നെ ജില്ലാ കളക്ടറുടെ നടപടി തെറ്റാണ്. ഞാൻ അദ്ദേഹത്തോട് കളക്ടറുടെ നടപടിയിൽ മാപ്പു ചോദിക്കുകയാണ്.- കമൽനാഥ് പറഞ്ഞു. ജബൽപൂരിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ ആയ മുകേഷ് തിവാരി സ്കൂളിലെ ഒരു പരിപാടിക്കിടെ മുഖ്യമന്ത്രി കമൽ നാഥിനെ കൊള്ളക്കാരനെന്ന് അഭിസംബോധന ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകകയായിരുന്നു. തുടർന്ന് ജില്ലാ കലക്ടർ ഛവി ഭരര്വാജ് കഴിഞ്ഞ വ്യാഴാഴ്ച പ്രിൻസിപ്പാളിനെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. ഒരു അധ്യാപകന്റെ കടമ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുകയും അതിന് കുട്ടികളെ പ്രാപ്തരാക്കുകയെന്നതുമാണ്. മുകേഷ് തിവാരി ഭാവിയിൽ ഇക്കാര്യങ്ങൾ മനസിൽ സൂക്ഷിച്ച് തന്റെ കടമ കൃത്യമായി നിർവഹിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Kamal Nath pardons Jabalpur school principal for his derogatory Remarks against Him


from mathrubhumi.latestnews.rssfeed http://bit.ly/2RE49wD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages