മുംബൈ: ഓഹരി സൂചികകളിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 51 പോയന്റ് നേട്ടത്തിൽ 35901ലും നിഫ്റ്റി ഒമ്പതുപോയന്റ് നഷ്ടത്തിൽ 10762ലുമാണ് വ്യാപാരം ആരംഭിച്ചത്. മിക്കവാറും വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 259 കമ്പനികളുടെ ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. 120 ഓഹരികൾ നഷ്ടത്തിലുമാണ്. ഒഎൻജിസി, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എംആന്റ്എം, പവർഗ്രിഡ്, അൾട്രടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.
from mathrubhumi.latestnews.rssfeed http://bit.ly/2LXBgpD
via
IFTTT
No comments:
Post a Comment