ന്യൂഡൽഹി: പ്രൈമറി, ഹൈസ്കൂൾ തലങ്ങളിലായി രാജ്യത്ത് 92,275 ഏകാധ്യാപക വിദ്യാലയങ്ങളുള്ളതായി കേന്ദ്രസർക്കാർ. പാർലമെന്റിൽ ഉന്നയിച്ചചോദ്യത്തിന് മറുപടിയായി കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാൽ സിങ് അറിയിച്ചതാണ് ഇക്കാര്യം. യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഓഫ് എജുക്കേഷന്റെ (യു.ഡി.ഐ.എസ്.സി) കണക്കുകളിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും മന്ത്രി അറിയിച്ചു. അധ്യാപക ഒഴിവുകൾ നികത്തുന്നതിനും നിയമിക്കുന്നതിനും ജോലി സംബന്ധമായ നയരൂപവത്കരണത്തിനുമുള്ള അധികാരം പ്രാഥമികമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണെന്ന് സത്യപാൽ സിങ് വ്യക്തമാക്കി. കേന്ദ്രസർക്കാർ പദ്ധതിയായ സമഗ്രശിക്ഷ അധ്യാപക നിയമനത്തിനും വിദ്യാർഥി - അധ്യാപക അനുപാതം ക്രമീകരിക്കുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Govt admits there are nearly one lakh schools with only one teacher, Single teacher school
from mathrubhumi.latestnews.rssfeed http://bit.ly/2FcnE9D
via
IFTTT
No comments:
Post a Comment