തിരുവനന്തപുരം: മെഡിക്കൽ വിദ്യാർഥികൾക്ക് ഹൗസ് സർജൻസി എന്നതുപോലെ എൻജിനീയറിങ് വിദ്യാർഥികൾക്ക് പഠനശേഷം ഒരു വർഷംഇന്റേൺഷിപ്പ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. കെ.ടി. ജലീൽ. അടുത്തവർഷം മുതൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്മന്ത്രി പറഞ്ഞു. തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജിന് അനുബന്ധമായി പ്രവർത്തിക്കുന്ന ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്കിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഈ വിദ്യാർഥികളുടെ സേവനം ഉപയോഗപ്പെടുത്തണം. പലപ്പോഴും നമ്മുടെ യുവാക്കൾ മറ്റ് നാടുകളിലാണ് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നത്.അതിനുതകുന്ന ഭൗതികസാഹചര്യങ്ങൾ കേരളത്തിൽ ലഭ്യമല്ലാത്തതാണ് കാരണം. ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തനം തുടരുന്ന ട്രെസ്റ്റ് പാർക്ക് ഇതിന് പരിഹാരമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. Content Highlights:Internship for Engineering students
from mathrubhumi.latestnews.rssfeed http://bit.ly/2FQbGTo
via
IFTTT
No comments:
Post a Comment