സമ്മാനമില്ലെന്ന് കരുതി ടിക്കററ് വലിച്ചെറിഞ്ഞു; പിന്നീടറിഞ്ഞു ഭാഗ്യത്തിന്റെ കാരുണ്യം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

സമ്മാനമില്ലെന്ന് കരുതി ടിക്കററ് വലിച്ചെറിഞ്ഞു; പിന്നീടറിഞ്ഞു ഭാഗ്യത്തിന്റെ കാരുണ്യം

തുവ്വൂർ(മലപ്പുറം): 100 രൂപ മുതൽ 5000 രൂപ വരെ 'അടിച്ചിട്ടുണ്ടോയെന്ന്' ലോട്ടറിടിക്കറെറടുത്ത് വെച്ച് നോക്കി; ഇല്ലെന്നറിഞ്ഞ് ടിക്കററ് വലിച്ചെറിഞ്ഞതാണ് ശിവദാസൻ. സുഹൃത്താണ് പറഞ്ഞത് ആ ടിക്കററ് വിററ ഏജൻസിയിലാണ് കാരുണ്യ 379 ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമെന്ന്. വലിച്ചെറിഞ്ഞ ടിക്കററ് ചെന്നെടുത്തു. KZ 626471 നമ്പറിലുള്ള തന്റെ ടിക്കററിനാണ് ഒന്നാംസമ്മാനമെന്ന് വെള്ളയൂർ കാവുങ്ങൽ സ്വദേശിയും മാമ്പുഴ റബ്ബർ പ്രൊസസിങ്ങ് യൂണിറ്റിലെ സുരക്ഷാജീവനക്കാരനുമായ വടക്കേതിൽ ശിവദാസൻ(63)കണ്ടെത്തി. തുവ്വൂരിൽ കെ.ആർ.കെ ലോട്ടറി ഏജൻസി നടത്തുന്ന രാമകൃഷ്ണനിൽ നിന്നാണ് ശിവദാസൻ ടിക്കെറ്റെടുത്തത്. ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. തിങ്കളാഴ്ച രാവിലെ ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുവാരക്കുണ്ട് ശാഖയിൽ ഏൽപിച്ചു. content highlights:kerala lottery,malappuram


from mathrubhumi.latestnews.rssfeed http://bit.ly/2TPnQyN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages