പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തെന്ന് വെളിപ്പെടുത്തൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകനും എത്തിക്കൽ ഹാക്കറുമായ എലിയട്ട് അൽഡേഴ്സൺ. നരേന്ദ്രമോദി ഡോട്ട് ഇൻ എന്ന വെബ്സൈറ്റിൽ അജ്ഞാതൻ നുഴഞ്ഞുകയറിയെന്നും തന്റെ പേരുൾപ്പെടെ ഒരു ടെക്സ്റ്റ് ഫയൽ അതിൽ ഉൾപ്പെടുത്തിയെന്നും നരേന്ദ്രമോദിയെ അഭിസംബോധനചെയ്തുള്ള ട്വീറ്റിൽ അദ്ദേഹം അറിയിച്ചു. സൈറ്റിന്റെ വിവരശേഖരം പൂർണമായും അവർക്ക് ലഭ്യമാണെന്നും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെടണമെന്നും പറഞ്ഞിരുന്നു. എന്നാൽ, താനല്ല നുഴഞ്ഞുകയറിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹാക്ക് ചെയ്തയാളെ ബന്ധപ്പെട്ട് തന്റെ പേരുൾപ്പെടുത്തിയത് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി മറ്റൊരു ട്വീറ്റിൽ അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന് പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവർ അൽഡേഴ്സനുമായി നേരിട്ട് ബന്ധപ്പെട്ടു. മോദിയുടെ വെബ്സൈറ്റ് സംഘവുമായി ആശയവിനിമയം നടത്തിയെന്നും പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. റോബർട്ട് ബാപ്റ്റിസ്റ്റ് എന്നാണ് സൈബർ ലോകത്ത് പ്രമുഖനായ അൽഡേഴ്സന്റെ യഥാർഥ പേര്. ആധാറിന്റെ സുരക്ഷാവീഴ്ചകളെ ചോദ്യംചെയ്തും സർക്കാർ വെബ്സൈറ്റുകളിലെ പോരായ്മകൾ കണ്ടെത്തിയും അദ്ദേഹം ശ്രദ്ധനേടിയിരുന്നു. നിയമപരമായ കാര്യങ്ങൾക്കായി വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറുന്നയാളാണ് എത്തിക്കൽ ഹാക്കർ. content highlights:Hacker Claims Prime Minister Narendra Modi's Website is Not Secure


from mathrubhumi.latestnews.rssfeed http://bit.ly/2CloOvv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages