ഭുവനേശ്വർ:പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒഡീഷയിലെ പുരിയിൽ നിന്ന് മത്സരിക്കുമെന്ന് സൂചിപ്പിച്ച ബിജെപി നേതാവും എം.എൽ.എയുമായ പ്രദീപ് പുരോഹിത്. പുരിയിൽ മോദി മത്സരിക്കുന്നത് തള്ളാനാവില്ല. 90 ശതമാനവും പുരിയിൽ നിന്ന് ജനവിധി തേടാനാണ് സാധ്യത-പുരോഹിത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒഡീഷ ഘടകം മോദി പുരിയിൽ നിന്ന് മത്സരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ശുപാർശ ചെയ്തിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബിജെപി കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പുരി. മോദി മത്സരിക്കുന്നതോടെ 21 സീറ്റുകളിൽ ഭൂരിഭാഗവും നേടാമെന്നാണ് ബിജെപി കണക്കുകൂട്ടൽ. കഴിഞ്ഞ തവണ പുരിയിൽ നിന്ന് 50.33 ശതമാനം വോട്ട് നേടി ബിജെഡി സ്ഥാനാർഥിയാണ് വിജയിച്ചത്. പുരി ലോക്സഭാ സീറ്റിന് കീഴിലുള്ള ഏഴ് നിയമസഭാ സീറ്റുകളിൽ ആറും ബിജെഡി പ്രതിനിധികളാണ്. ചിലികയിൽ മാത്രമാണ് ബിജെപി എംഎൽഎയുള്ളത്. Content Highlights:PM Modi Fighting Polls From Puri
from mathrubhumi.latestnews.rssfeed http://bit.ly/2RwLhPK
via
IFTTT
No comments:
Post a Comment