ന്യൂഡൽഹി:തന്ത്രപ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന ദേശീയപാതകളിൽ യുദ്ധവിമാനങ്ങളുടെ അടിയന്തര ലാൻഡിങ്ങിനായി എയർസ്ട്രിപ്പുകൾ നിർമിക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. 29 എയർ സ്ട്രിപ്പുകളാണ് ഇത്തരത്തിൽ നിർമിക്കുകയെന്ന് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ എയർസ്ട്രിപ്പുള്ള ഏക ദേശീയ പാത ഉത്തർപ്രദേശിലാണുള്ളത്. ലഖ്നൗ-ആഗ്രാ എക്സ്പ്രസ് വേയിലാണ് ഇത് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മണിപ്പുർ, പശ്ചിമ ബെംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതകളിലും റോഡുകളിലും എയർ സ്ട്രിപ്പുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഢ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതകളിൽ മൂന്നിടത്തും എയർ സ്ട്രിപ്പുകൾ നിർമിക്കാൻ പദ്ധതിയുണ്ട്. മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം പരിഗണിച്ചാണ് ഇത്. ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ദേശീയപാതകളും എയർ സ്ട്രിപ്പ് നിർമിക്കാൻ ഉദ്ദേശിക്കുന്നയിടങ്ങളുടെ പരിഗണനയിലുണ്ട്. ദേശീയപാതകളിൽ എയർ സ്ട്രിപ്പുകൾ നിർമിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് മന്ത്രാലയം 2016ൽ ഒരു മന്ത്രിതല ജോയന്റ് കമ്മറ്റി രൂപവത്കരിച്ചിരുന്നു. പ്രതിരോധമന്ത്രാലയവും വ്യോമസേനയുമായിരുന്നു കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ. വ്യോമസേനയ്ക്കും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കുമായിരുന്നു സൈറ്റ് സർവേയുടെയും പരിശോധനകളുടെയും ചുമതല. content highlights:centre plans to build airstrips on national highways
from mathrubhumi.latestnews.rssfeed http://bit.ly/2FBHOcy
via
IFTTT
No comments:
Post a Comment