കൊച്ചി: ലൈറ്റ് മോട്ടോർ വാഹനം ഓടിക്കാൻ ലൈസൻസുള്ളയാൾക്ക് ഏഴരടൺവരെ ഭാരമുള്ള ചെറുകിട ടാക്സിവാഹനം ഓടിക്കാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി. ഈ വിഭാഗത്തിൽ ലൈസൻസുള്ളവർക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാൻ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017-ലെ സുപ്രീംകോടതിവിധി മുൻനിർത്തിയാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്. തിരൂരിലെ നൂറുമോൻ ഉൾപ്പെടെയുള്ളവരുടെ ഹർജി തീർപ്പാക്കിയാണിത്. ഇവർക്ക് ടാക്സി ബാഡ്ജിന് ചട്ടത്തിൽ പറയുന്ന വിദ്യാഭ്യാസയോഗ്യതയില്ലെന്ന് വിലയിരുത്തി പൊതുവാഹനം ഓടിക്കാനുള്ള അനുമതി തിരൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ നിഷേധിച്ചിരുന്നു. അതു ചോദ്യംചെയ്താണ് ഹർജിക്കാർ 2012-ൽ ഹൈക്കോടതിയെ സമീപിച്ചത്. Content Highlights;No need special permission for Light taxi vehicles if they have light motor vehicle licence
from mathrubhumi.latestnews.rssfeed http://bit.ly/2ScWeqa
via
IFTTT
No comments:
Post a Comment